സൂര്യയുടെ വമ്പൻ ഹിറ്റ് വീണ്ടുമെത്തുകയാണ്.

തമിഴ്‍നാട്ടില്‍ റീ റിലീസുകളുടെ കാലമാണ്. വിജയ്‍യുടെ ഗില്ലി അങ്ങനെ വീണ്ടും തിയറ്ററുകളില്‍ എത്തി വമ്പൻ വിജയമായി മാറിയിരുന്നു. അജിത്തിന്റെ ബില്ലയും വീണ്ടും പ്രദര്‍ശനത്തിനെത്തി. അക്കൂട്ടത്തിലേക്ക് സൂര്യയുടെ ഗജിനിയുമെത്തുകയാണ്.

സൂര്യയുടെ എക്കാലത്തെയും ഒരു വിജയ ചിത്രമായ ഗജിനി പ്രേക്ഷകര്‍ എന്നും കാണാനാഗ്രഹിക്കുന്നതാണ്.. നയൻതാരയും അസിനുമായിരുന്നു സൂര്യയുടെ ഗജിനി സിനിമയില്‍ നായികമാരായപ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ റിയാസ് ഖാൻ, മനോബാല, പ്രദീപ് റാവത്, സത്യൻ, കരാട്ടേ രാജ്, രനീഷ്‍കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. സംവിധാനം എ ആര്‍ മുരുഗദോസ്സായിരുന്നു. ജൂണ്‍ ഏഴിന് ഗജിനി വീണ്ടുമെത്തുകയാണെന്നതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.

സൂര്യ നായകനായി സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള കങ്കുവ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. സൂര്യ നായകനായ കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാകും ചിത്രീകരിക്കുകയെന്നതാണ് റിപ്പോര്‍ട്ട്. 10,000 ആള്‍ക്കാര്‍ ആ യുദ്ധ രംഗത്ത് വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രമേയത്തോട് നീതിപുലര്‍ത്തുന്ന നിരവധി ആക്ഷൻ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വമ്പൻമാരായ ആമസോണ്‍ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത് എന്നതും സൂര്യയുടെ ചിത്രം കങ്കുവയില്‍ വലിയ പ്രതീക്ഷകളുണ്ടാക്കിയിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ടതായിരുന്നു എന്നായിരുന്നു നേരത്തെ താരം ചൂണ്ടിക്കിട്ടിയതും. അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാല്‍ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കങ്കുവ ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും പ്രേക്ഷകര്‍ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ വ്യക്തമാക്കി.

Read More: ശനിയാഴ്‍ച വമ്പൻ കുതിപ്പ്, കേരള കളക്ഷനില്‍ ഞെട്ടിക്കുന്ന ടര്‍ബോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക