കങ്കുവയ്‍ക്ക് വെല്ലുവിളിയായി യുവ താരത്തിന്റെ സിനിമയുടെ മുന്നേറ്റം.

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. വമ്പൻ റിലീസാണ് ചിത്രത്തിന്റോതായി പദ്ധതിയിട്ടിരിക്കുന്നത്. എന്നാല്‍ കങ്കുവയ്‍ക്ക് ഒരു ചിത്രം തടസ്സമായി മാറിയിരിക്കുകയാണ്. അമരന്റെ വമ്പൻ വിജയമാണ് സൂര്യ ചിത്രത്തിന്റെ വ്യാപക റിലീസിന് നിലവില്‍ പ്രതിസന്ധിയാകുന്നത്.

പലവട്ടം മാറ്റിവെച്ച ഒരു തമിഴ് ചിത്രമാണ് കങ്കുവ. നവംബര്‍ 14ന് റിലീസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമരൻ പ്രതീക്ഷയ്‍ക്കുറത്തെ വിജയമാണ് തിയറ്ററുകളില്‍ നേടിയത്. അതിനാല്‍ തമിഴ്‍നാട്ടിലെ തിയറ്ററുകള്‍ ശിവകാര്‍ത്തികേയൻ ചിത്രം അമരൻ നിലനിര്‍ത്താൻ ആലോചിക്കുകയും ആയിരുന്നു. അത് സൂര്യ നായകനാകുന്ന കങ്കുവയുടെ സ്‍ക്രീൻ കൗണ്ടാണ് കുറച്ചത്. ആഗോളതലത്തില്‍ ഓപ്പണിംഗില്‍ 100 കോടി കളക്ഷൻ കങ്കുവ നേടുമെന്ന പ്രതീക്ഷകള്‍ക്കും അമരന്റെ കുതിപ്പ് പ്രതികൂലമാകുകയാണ്. ശിവകാര്‍ത്തികേയന്റെ ഹിറ്റ് ചിത്രം 250 കോടിയില്‍ അധികം നേടിയിട്ടുണ്ട്.

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നീ താരങ്ങളും ഉണ്ടാകും. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് വരാനിരിക്കുന്ന സൂര്യ ചിത്രമായ കങ്കുവയുടെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീതം.

കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടിയോളമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുണ്ടാകുക. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.

Read More: മമ്മൂട്ടിക്ക് 100 ദിവസം, 30 ദിവസം മോഹൻലാലിന്, ഒരുങ്ങുന്നത് മലയാളത്തിന്റെ വമ്പൻ സിനിമ, പ്രത്യേകതകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക