Asianet News MalayalamAsianet News Malayalam

അത് ഞാനല്ല; വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ നടി സ്വാതി റെഡ്ഡി

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വാതി റെഡ്ഡി.

Actor Swathi Reddy against fake account
Author
Hyderabad, First Published May 7, 2020, 11:35 AM IST

സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്ക് എതിരെ നടി സ്വാതി റെഡ്ഡി. തന്റെ ഔദ്യോഗിക അക്കൗണ്ട് എന്ന പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടിന്റെ സ്‍ക്രീൻ ഷോട്ട് പങ്കുവെച്ചാണ് സ്വാതി റെഡ്ഡി രംഗത്ത് എത്തിരിയിരിക്കുന്നത്. എങ്ങനെയാണ് വ്യാജ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാൻ സമയം കിട്ടുന്നത്. വ്യാജൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് താൻ എന്നും സ്വാതി റെഡ്ഡി പറയുന്നു.

ഒരാഴ്‍ചയ്ക്ക് ശേഷം ഇന്ന് ഇന്‍സ്റ്റാഗ്രാം പരിശോധിച്ചു, സ്വാതി റെഡ്ഡി ഒഫീഷ്യല്‍ എന്ന അക്കൗണ്ട് എന്റേതല്ല. ഞാന്‍ ട്വിറ്ററില്‍ ഇല്ല. ഫേസ്‍ബുക്കില്‍ ഇല്ല. 2011ല്‍ ഞാന്‍ അത് ഉപേക്ഷിച്ചിരുന്നു (മറ്റൊരാള്‍ കൈകാര്യം ചെയ്യുന്ന ഒരു പേജ് എനിക്കുണ്ട്, അത് പ്രവര്‍ത്തനരഹിതമാണ്).

ഇപ്പോഴും എന്തുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമില്‍ തുടരുന്നതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ ഇക്കാര്യങ്ങളൊക്കെ പറയാന്‍ ഒരു ശബ്‍ദം നല്‍കുന്നതിനാലാവാം. ഇതെന്റെ ശ്രദ്ധയില്‍പ്പെടുത്തിയവര്‍ക്ക് നന്ദി. വ്യാജ അക്കൗണ്ട് മടങ്ങിയെത്തുകയും എന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്‍തു. (നിങ്ങള്‍ ആരാണ് ബോസ്?) നിങ്ങള്‍ക്ക് ട്വിറ്ററും എനര്‍ജിയും ഉണ്ടെങ്കില്‍ ദയവായി അത് ഉപയോഗിക്കൂ. എന്നെക്കുറിച്ച് മുമ്പ് എഴുതിയതിനെയും പറഞ്ഞതിനെയും സംബന്ധിച്ച് എനിക്ക് അറിയില്ല. ഇത് ​ഗൗരവകരമായി എടുക്കേണ്ട ഒരു വിഷയമല്ലെന്ന് എനിക്കറിയാം. പക്ഷേ വീട്ടിലിരിക്കുന്ന ഞാൻ വ്യാജൻമാരെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.

എനിക്ക് പോലും ഓണ്‍ലൈനിൽ ചെലവഴിക്കാൻ ആവശ്യത്തിന് സമയം ലഭിക്കുന്നില്ല, അപ്പോൾ എന്റെ പേരിലുള്ള അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നാണ് സമയം.

വ്യാജ അക്കൗണ്ടുകള്‍ കൊണ്ടു മടുത്തു. യഥാർഥത്തില്‍ ഓണ്‍ലൈനില്‍ തുടരാന്‍ സാധിക്കുന്നില്ല. അപ്പോഴാണ് വ്യാജ അക്കൗണ്ടുകള്‍, വ്യാജ പ്രൊഫൈലുകള്‍, വ്യാജ ലേഖനങ്ങള്‍, വ്യാജ പോസ്റ്റുകള്‍, വ്യാജ ബന്ധ മാനദണ്ഡങ്ങള്‍, വ്യാജ ചിത്രങ്ങള്‍, വ്യാജ പോസിറ്റീവ് എനർജി തുടങ്ങിയവ. തൊണ്ണൂറുകളിലേക്ക് എന്നെ തിരികെ കൊണ്ടു പോവുക. അന്ന് ലാൻഡ്‍ലൈൻ ഫോണുകൾ നല്ല ശബ്​ദ നിലവാരത്തതിലുള്ള ഫോൺ സംഭാഷണങ്ങൾ ഉറപ്പു വരുത്തിയിരുന്നു, അന്നൊക്കെ ഒരു ചാറ്റൽ മഴ വന്നാൽ വൈദ്യുതി പോകുമായിരുന്നു, അന്നൊന്നും ക്വാറന്റൈൻ അല്ല ആളുകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്ക്രീമും എ​ഗ് പഫ്സും ദൂരദർശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതൽ ഉൻമേഷം നൽകിയിരുന്നുവെന്നും സ്വാതി റെഡ്ഡി പറയുന്നു.

Follow Us:
Download App:
  • android
  • ios