ദളപതി വിജയ്‍യുടെ പുതിയ ഒരു വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ദളപതി വിജയ്‍യുടെ ആരാധകര്‍ ആകാംക്ഷയോടെ ദ ഗോട്ടിനായി കാത്തിരിക്കുകയാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയിരുന്നു. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ദളപതി വിജയ്‍യുടെ പുത്തൻ ലുക്കാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ദളപതി വിജയ്‍യുടെ ഒരു സെല്‍ഫി ഫോട്ടോ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഫ്ലൈയിംഗ് കിസ് നല്‍കുന്ന വിജയ്‍യുടെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ക്ലീൻ ഷേവ് ചെയ്‍ത വിജയ്‍യെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. എന്താണ് ഉദ്ദേശ്യം എന്നാണ് വിജയ്‍യുടെ വീഡിയോ കണ്ട് അമ്പരന്ന ആരാധകരുടെ സംശയം.
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Read More: തമിഴ് നായികമാരെ പിന്നിലാക്കി മലയാളി താരങ്ങള്‍, ഒന്നാമത് ആ ജനപ്രിയ നടി
