അസിൻ അന്ന് ചെയ്‍തതിനെ കുറിച്ച് വീഡിയോയില്‍ വിജയ് തമാശയോടെ മുമ്പ് വെളിപ്പെടുത്തിയതാണ് പ്രചരിക്കുന്നത്.

തമിഴകത്തിന്റെ പ്രിയ നടനാണ് വിജയ്. വിജയ്‍യുടെ രസകരമായ മാനറിസങ്ങള്‍ തമിഴ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. നടൻ വിജയ്‍യുടെ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ ചര്‍ച്ചയാകുകയാണ്. നടി അസിനൊപ്പം പോക്കിരിയെന്ന തന്റെ സിനിമയുടെ വിശേഷങ്ങള്‍ ഒരു അഭിമുഖത്തില്‍ വിജയ് പങ്കുവയ്‍ക്കുന്നതിന്റെ പഴയൊരു വീഡിയോയാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്.

വിജയ് കുറേ അടി വാങ്ങിയെന്ന് പറയുകയാണ് അഭിമുഖത്തില്‍ നടി അസിൻ. അപ്പോഴാണ് ദളപതി വിജയ് ആ സിനിമയുടെ സെറ്റില്‍ നടന്ന വിശേഷങ്ങള്‍ അഭിമുഖത്തില്‍ പങ്കുവയ്‍ക്കുന്നത്. അത് ഒരു ഡാൻസ് രംഗമായിരുന്നുവെന്ന് പറയുകയാണ് വിജയ്. അത് റൊമാന്റിക്കായി ചെയ്യേണ്ട ഒരു രംഗമായിരുന്നു എന്നും പ്രത്യേക ഒരു ചലനവുമായി എത്തി കവിള്‍ തലോടുകയായിരുന്നു വേണ്ടിയിരുന്നുവെന്നും വിജയ് വ്യക്തമാക്കുന്നു. റൊമാന്റിക്കായി ചെയ്യേണ്ടത് ഫൈറ്റായി മാറിയെന്നും വീഡിയോയില്‍ രസകരമായി വിജയ് വെളിപ്പെടുത്തിയത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

View post on Instagram

അസിനോടുളള സൗഹൃദമാണ് രസകരമായി തന്നെ വീഡിയോ അഭിമുഖത്തില്‍ വിജയ് ഇടപെടാൻ കാരണമെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. അതുപോലെ അസിനും സൗഹാര്‍ദപൂര്‍വമായിട്ടാണ് തനിക്കൊപ്പമുള്ള താരത്തോട് ഇടപെടുന്നത്. തമിഴകത്തെ മുൻനിര നായകനാണെങ്കിലും വിജയ്‍യെ തന്റെ അടുത്ത സുഹൃത്തായി കണ്ട് പേരെടുത്ത് വിളിച്ച് അസിൻ ഇടപെടുന്നു. സാധാരണ നടിമാരൊക്കെ വിജയ് സാറെന്നൊക്കെ വിളിച്ച് ഔപചാരികത പ്രകടിപ്പിക്കുമ്പോള്‍ അസിൻ നിഷ്‍കളങ്കമായി ഇടപെട്ടതിനാല്‍ ദളപതിക്കും സ്വാഭാവികമായി അഭിമുഖത്തില്‍ പങ്കെടുക്കാനായെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

പോക്കിരി 2007ലാണ് പ്രദര്‍ശനത്തിനെത്തിയത്. അസിൻ വിജയ്‍യുടെ നായികയായെത്തിയ പോക്കിരിയെന്ന ചിത്രത്തില്‍ പ്രകാശ് രാജും ഒരു പ്രധാന വേഷത്തില്‍ ഉണ്ട്. പൊലീസ് വേഷത്തിലായിരുന്നു ദളപതി വിജയ്‍ ചിത്രത്തില്‍ നായകനായത്. വമ്പൻ വിജമായി മാറാൻ വിജയ് ചിത്രത്തിന് സാധിച്ചിരുന്നു.

Read More: മമ്മൂട്ടിയും മോഹൻലാലുമല്ല, ഓപ്പണിംഗില്‍ ആ സൂപ്പര്‍താരം ഒന്നാമൻ, എക്കാലത്തെയും മൂന്നാമൻ ഡാര്‍ലിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക