തിരുവനന്തപുരത്ത് ആരാധകര്‍ക്ക് മലയാളത്തില്‍ നന്ദി പറഞ്ഞ് വിജയ്.
തമിഴകത്ത് മാത്രമല്ല കേരളത്തിലും ആരാധകരുള്ള താരമാണ് വിജയ്. ദ ഗോട്ട് എന്ന വിജയ് സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്തും നടക്കുകയാണ്. ക്ലൈമാക്സാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്ത് ആരാധകര്‍ക്കൊപ്പം വിജയ്‍യെടുത്ത സെല്‍ഫി വീഡിയോയും ഹിറ്റായിരിക്കുകയാണ്.
കേരളത്തിലെത്തിയ വിജയ്‍യെ കാണാൻ ആരാധകര്‍ തടിച്ചുകൂടിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. തന്നെ കാണാൻ എത്തിയവരോട് മലയാളത്തില്‍ താരം സംസാരിച്ചതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. വിജയ്‍യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനത്തും ഉള്ളത്. ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ടാണ് കേരളത്തിലടക്കമുള്ള ആരാധകര്‍ ഇനി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്റെ അപ്‍ഡേറ്റിനായി അധികം കാത്തിരിക്കേണ്ടേന്ന് വെങ്കട് പ്രഭു വ്യക്തമാക്കിയിട്ടുണ്ട്.
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
Read More: കുതിപ്പുമായി അജയ് ദേവ്‍ഗണിന്റെ ശെയ്‍ത്താൻ, കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്<
