Asianet News MalayalamAsianet News Malayalam

ടൊവിനോ തോമസിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി,  നാല്  ദിവസം കൂടി ആശുപത്രി നിരീക്ഷണം

ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും എന്നാൽ നാല്  ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

actor tovino thomas accident shifted from icu
Author
KOCHI, First Published Oct 9, 2020, 4:51 PM IST

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് മാറ്റി. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും എന്നാൽ നാല്  ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.

കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ടൊവിനോ ചികിത്സയിലുള്ളത്. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോയ്‍ക്ക് പരുക്കേറ്റത്. തുടർന്ന് വയറുവേദനകലശമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്തരിക രക്ത സ്രാവമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios