മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. 

ലയാള സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് Tovino Thomas) ചിത്രമാണ് 'മിന്നൽ മുരളി'(Minnal Murali). ബേസില്‍ ജോസഫ്(Basil Joseph) സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റീലീസായി ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ(Netflix) പ്രേക്ഷകർക്ക് മുന്നിലെത്തും. ഇപ്പോഴിതാ മിന്നല്‍ മുരളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ അടുത്ത് മിന്നല്‍ മുരളി സൂപ്പര്‍ ഹീറോ ടെസ്റ്റിന് പോകുന്നതാണ് പുതിയ വീഡിയോ. മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കാനായി ബോളിങ്ങും കാച്ചിങ്ങും ബാറ്റിങ്ങും തനിയെ ചെയ്യാന്‍ യുവി ആവശ്യപ്പെടുന്നുണ്ട്. ആറ് ബോളില്‍ ആറ് സിക്‌സ് അടിക്കാനും യുവി മിന്നല്‍ മുരളിയോട് പറയുന്നു.

മുമ്പ് പുറത്തുവിട്ട വീഡിയോകളുടെ തുടര്‍ച്ചയാണ് പുതിയ വീഡിയോ. ആദ്യ വീഡിയോയില്‍ സൂപ്പര്‍ ഹീറോ ടെസ്റ്റിന് തയ്യാറെടുക്കുന്ന മിന്നല്‍ മുരളിയാണ് ഉള്ളത്. ദ ഗ്രേറ്റ് ഖാലിയുടെ അടുത്ത് ടെസ്റ്റിന് പോകുന്നതായിരുന്നു രണ്ടാമത്തെ വീഡിയോ.

ചിത്രം നാളെ ഉച്ചയോടെയാണ് റിലീസ് ചെയ്യുന്നത്. മുരളി എന്ന് പേരുള്ള ഒരു തയ്യല്‍ക്കാരന്‍ യുവാവിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരിക്കല്‍ മിന്നല്‍ ഏശുന്ന മുരളിക്ക് ചില അത്ഭുത ശക്തികള്‍ ലഭിക്കുകയാണ്. അത് അയാളുടെയും ആ നാട്ടുകാരുടെയും ജീവിതത്തില്‍ സൃഷ്‍ടിക്കുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.