ലൂസിഫറിലെ പ്രധാന കഥപാത്രങ്ങളിൽ ഒന്നായിരുന്നു ടൊവിനോയുടെ ജതിൻ രാം​ദാസ്.

ലയാള സിനിമയിൽ അണിയറയിൽ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാൻ'. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാ​ഗം എന്നത് തന്നെയാണ് അതിന് കാരണം. അത്രത്തോളം ആവേശം ആയിരുന്നു പ്രേക്ഷകർക്ക് ലൂസിഫർ സമ്മാനിച്ചത്. നിലവിൽ എമ്പുരാന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. ആദ്യഭാ​ഗത്തിൽ ഉണ്ടായിരുന്ന കഥാപാത്രങ്ങൾ രണ്ടാം ഭാ​ഗത്തിലും ഉണ്ടാകുമോ അതേ മോഹൻലാലിന്റെ ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ കഥയാകുമോ പറയുക തുടങ്ങിയ സംസശയങ്ങൾ പ്രേക്ഷകർക്കിടയിൽ നടക്കുകയാണ്. ഈ അവസരത്തിൽ എമ്പുരാനെ കുറിച്ച് നടൻ ടൊവിനോ തോമസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

അദൃശ്യജാലകങ്ങൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റിൽ ആയിരുന്നു ടൊവിനോയുടെ പ്രതികരണം. "ജതിൻ രാംദാസ് തീർച്ചയായും ഉണ്ടാകും. ഉണ്ടാകുമെന്നാണ് ഇതുവരെ കിട്ടിയിട്ടുള്ള റിപ്പോർട്ട്. എമ്പുരാന്റെ കറക്ട് അപ്ഡേറ്റ്സ് സമയാസമയം ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവരും. അങ്ങനെ ഒരു പ്ലാൻ സിനിമയ്ക്ക് ഉള്ളതാണ്. സിനിമയുടെ റിലീസിന് മുൻപ് എന്തൊക്കെ അറിയണം എന്നുള്ളത് തീർച്ചയായും നിങ്ങൾക്ക് മുന്നിലെത്തും. അതങ്ങനെ തന്നെ പോകട്ടെ. പിന്നെ എന്തിനാ എക്സ്ട്രാ കാര്യങ്ങൾ, അവ അറിഞ്ഞാൽ നിങ്ങളുടെ ആസ്വാദനത്തെ തന്നെയാണ് ബാധിക്കുന്നത്. അതിന്റെ ആവശ്യം ഇല്ലല്ലോ. നമ്മൾ ഒരു സിനിമ കാണുമ്പോൾ, അതിനെ പറ്റി ഒന്നും അറിയാതെ കണ്ടു കഴിഞ്ഞാൽ രസകരമായിരിക്കില്ലേ. നിങ്ങളുടെ ആസ്വാദനത്തിന് വേണ്ടിയാണ് ഞങ്ങൾ എല്ലാം മറച്ചുവയ്ക്കുന്നത്", എന്നാണ് ടൊവിനോ തോമസ് പറഞ്ഞത്. 

'4 മണിക്കൂർ ഡിപ്രസ്ഡായി, തലകറങ്ങി, ഉമ്മയുടെ കരച്ചിൽ, അവൾ എന്നെ വിട്ടിട്ട് പോകുമെന്ന് കരുതി', ഷിയാസ് കരീം

ലൂസിഫറിലെ പ്രധാന കഥപാത്രങ്ങളിൽ ഒന്നായിരുന്നു ടൊവിനോയുടെ ജതിൻ രാം​ദാസ്. മഞ്ജുവാര്യർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹോദരൻ കൂടി ആയിരുന്നു ഈ വേഷം. പഞ്ച് ഡയലോ​ഗിലൂടെ എത്തി പ്രേക്ഷകരെ കയ്യിലെടുത്ത കഥാപാത്രത്തിന് ആരാധകരും ഏറെയാണ്. നിലവിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്ന എമ്പുരാന്റെ ഫസ്റ്റ് ഷെഡ്യൂൾ അടുത്തിടെ പൂർത്തി ആയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..