Asianet News MalayalamAsianet News Malayalam

'അവൾ എന്നെ വിട്ടിട്ട് പോകുമെന്ന് കരുതി, പക്ഷേ..'; ഷിയാസ് കരീം പറയുന്നു

മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു ഷിയാസിന്റെ പ്രതികരണം.

television actor shiyas kareem says he think stop wedding engagement rape case nrn
Author
First Published Nov 14, 2023, 5:12 PM IST

ടെലിവിഷൻ ഷോകളിലൂടെ മലയാളികൾക്ക് സുപചരിചിതനായ ആളാണ് ഷിയാസ് കരീം. മോഡൽ കൂടിയായ ഷിയാസ് ബി​ഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയിരുന്നു. അടുത്തിടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ ആണ് ഷിയാസ് വാർത്തകളിൽ ഇടംനേടിയത്. അറസ്റ്റ് ചെയ്യപ്പെട്ട ഷിയാസിന് ഉപാധികളോടെ ജാമ്യവും അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ആയിരുന്നു ഷിയാസിന്റെ വിവാഹനിശ്ചയവും.  രെഹനയാണ് ഷിയാസിന്റെ ഭാവി വധു. 

ഇപ്പോഴിതാ കേസ് വിവരം കേട്ട് വളരെയധികം പാനിക് ആയെന്നും അന്ന് സുഹൃത്തുക്കളാണ് ഒപ്പം നിന്നതെന്നും പറയുകയാണ് ഷിയാസ്. മൈൽ സ്റ്റോൺ മേക്കേഴ്സിനോട് ആയിരുന്നു ഷിയാസിന്റെ പ്രതികരണം. രെഹന തന്നെ വിട്ടുപോകുമെന്നാണ് കരുതിയതെന്നും എന്നാൽ അവർ കട്ടയ്ക്ക് തനിക്കൊപ്പം നിന്നെന്നും ഷിയാസ് പറയുന്നു.

"ഈ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ദുബൈയിൽ ആണ്. കല്യാണം കഴിക്കാൻ പോകുന്ന കുട്ടി എന്നെ വിട്ടുപോകുമോ എന്നൊക്കെ തോന്നി. ഞാൻ പാനിക് ആയെന്ന് തന്നെ പറയാം. അപ്പോഴാണ് സുഹൃത്തുക്കൾ വിളിക്കുന്നത്. അവര് എന്റെ റൂമിൽ വന്നു ഒത്തിരി സംസാരിച്ചു. എന്റെ എല്ലാ കാര്യങ്ങളും പറയുകയും ചെയ്തു. നീ ‌ടെൻഷൻ അടിക്കേണ്ട, നിന്റെ മരണം വരെ നമ്മൾ കൂടെ ഉണ്ടാകും എന്ന് പറഞ്ഞു. ആ ബലം എനിക്ക് ഭയങ്കരം ആയിരുന്നു. കാരണം അങ്ങനെ വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കൾ മാത്രമെ ഉള്ളൂ ജീവിതത്തിലെ"ന്നും ഷിയാസ് കരീം പറയുന്നു. 

കേസ് വിവരം കേട്ട് ഉമ്മ ഭയങ്കര സങ്കടത്തിലാണ്. അത് എല്ലാ അമ്മമാരും അങ്ങനെയാണ്. സ്വന്തം മക്കളെ പറ്റി ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ അവർക്ക് വിഷമമാണ്. ഞാൻ ചെറുപ്പത്തിലാ ഉമ്മാടെ കരച്ചിൽ കണ്ടത്. അതിന് ശേഷം ഇപ്പോഴാണെന്നും ഷിയാസ് പറഞ്ഞു. 

വധശിക്ഷയിൽ കുറഞ്ഞൊന്നും ആ നീചൻ അർഹിച്ചിരുന്നില്ല: രോഷത്തോടെ ഷെയ്ൻ നി​ഗം

രെഹന കാര്യങ്ങളെ എല്ലാം ഭയങ്കര സീരിയസ് ആയി കാണുന്ന പക്വത ഉള്ള ആളാണ്. ഡോക്ടറാണ്. ഒരുപാട് വിവാദങ്ങൾ എന്റെ ജീവിതത്തിൽ വരും, ഓക്കെ ആണെങ്കിൽ മാത്രം കല്യാണത്തെ പറ്റി ചിന്തിച്ചാമതി എന്ന് പറഞ്ഞതാണ്. ഈ പ്രശ്നങ്ങളൊക്കെ വന്നപ്പോഴും വേണമെങ്കിൽ ഒന്നുകൂടെ ആലോചിക്കാം എന്ന് പറഞ്ഞതാണ്. പക്ഷേ അവൾ എനിക്കൊപ്പം കട്ടയ്ക്ക് നിന്നു. മരണം വരെ എന്ത് പ്രശ്നം വന്നാലും ഞാൻ കൂടെ നിൽക്കുമെന്നാണ് അവൾ പറഞ്ഞതെന്നും ഷിയാസ് കരീം പറഞ്ഞു.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios