മദ്രാസ് ഹൈക്കോടതിയിലാകും വിജയ് അപ്പീൽ നൽകുക.
ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്‍റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രവേശന നികുതിയുടെ പേരിൽ രജിസ്ട്രേഷൻ വൈകിയതിൽ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും താരത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
മദ്രാസ് ഹൈക്കോടതിയിലാകും വിജയ് അപ്പീൽ നൽകുക. റീൽ ഹീറോ പരാമർശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിൻവലിക്കണമെന്നും ചൂണ്ടികാട്ടി അപ്പീൽ നൽകുമെന്നും അഭിഭാഷകൻ കുമാരേശൻ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കൃത്യമായ നികുതി അടയ്ക്കാൻ തയ്യാറാണ്. നടപടിക്രമങ്ങൾ വൈകിയതാണ് ചോദ്യം ചെയ്തതെന്നും ചൂണ്ടികാട്ടിയാകും അപ്പീൽ നൽകുക.
രണ്ട് ദിവസം മുമ്പ് വിജയ്ക്ക് വൻ തുക പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഒരു ലക്ഷം രൂപയാണ് പിഴയായി വിധിച്ചത്. ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസിലായിരുന്നു പിഴ ശിക്ഷ. സിനിമയിലെ സൂപ്പർ ഹീറോ റീൽഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
