ജന്മന നടക്കാൻ സാധിക്കാതെ കിടപ്പിലായ കുഞ്ഞിന്റെ അടുത്ത് നിലത്തിരുന്ന് സർട്ടിഫിക്കറ്റ് കൈമാറുന്ന വിജയിയെയും വീഡിയോയിൽ കാണാം.
രാജ്യമെമ്പാടും ഒട്ടനവധി ആരാധകരുള്ള താരമാണ് വിജയ്. പരിഹാസങ്ങൾ നേരിട്ട കാലത്തിൽ നിന്നും ഇന്ന് കാണുന്ന ഇളയ ദളപതിയിലേക്ക് വിജയ് വളർന്നതിന് കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനമാണ്. അതിനായി അദ്ദേഹം ചെറുതല്ലാത്ത പരിശ്രമം തന്നെ നടത്തിയെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മൂല്യമേറിയ താരമായി വളർന്ന് നിൽക്കുമ്പോഴും സാധാരണക്കാരനായി നടക്കാൻ ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം. തന്‍റെ ആരാധകരെ നെഞ്ചോട് ചേര്‍ക്കുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളു കൂടിയാണ് അദ്ദേഹം. അത്തരത്തില്‍ വിജയിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാനായി വിജയ് മക്കള്‍ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ നിന്നുള്ളതാണ് വീഡിയോ. ഇവിടെ എത്തിയ വൈകല്യമുള്ള കുരുന്നുകൾക്കൊപ്പം വിജയ് ഇടപഴകുന്നത് വീഡിയോയിൽ കാണാം. ഇരുകൈകളും ഇല്ലാത്ത തന്റെ കുട്ടി ആരാധകൻ നൽകിയ ഗിഫ്റ്റ് നെഞ്ചോട് ചേർത്തിരിക്കുന്ന നടൻ ഓരോ ആരാധകന്റെയും കണ്ണിനെയും ഈറനണിയിച്ചു. ജന്മന നടക്കാൻ സാധിക്കാതെ കിടപ്പിലായ കുഞ്ഞിന്റെ അടുത്ത് നിലത്തിരുന്ന് സർട്ടിഫിക്കറ്റ് കൈമാറുന്ന വിജയിയെയും വീഡിയോയിൽ കാണാം.
അതേസമയം, ലിയോ ആണ് വിജയിയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. ലോകേഷ് കനകരാജ് ആണ് സംവിധാനം. ഈ വര്‍ഷം ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. നിലവില്‍ ചെന്നൈയില്‍ ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പുരോഗമിക്കുക ആണ്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലിയോയ്ക്ക് ഉണ്ട്. ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
'രോഗം ബാധിച്ചിട്ട് 11 ദിവസം, രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്'; രചന നാരായണൻകുട്ടി
