Asianet News MalayalamAsianet News Malayalam

ട്രാഫിക് നിയമലംഘനം: നടൻ വിജയ്ക്ക് പിഴ

ചെന്നൈ ട്രാഫിക് പൊലീസ് ആണ് നടന് പിഴ ചുമത്തിയത്. 

actor vijay fined traffic rules violation
Author
First Published Nov 24, 2022, 7:30 AM IST

ചെന്നൈ: ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരിൽ നടൻ വിജയ്ക്ക് പിഴ ചുമത്തി പൊലീസ്.  ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് പിഴ. 500 രൂപയാണ് നടന് ട്രാഫിക് പൊലീസ് ചുമത്തിയ പിഴ. 

കഴിഞ്ഞ ദിവസം പനയൂരിൽ ആരാധകരെ കാണാനായി വിജയ് എത്തിയിരുന്നു. പ്രദേശത്ത് താരം എത്തിയതിന്റെ വീഡിയോകൾ സമൂ​ഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടന്റെ ട്രാഫിക് നിയമ ലംഘനം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ശേഷം ചെന്നൈ ട്രാഫിക് പൊലീസ് നടനെതിരെ പിഴ ചുമത്തുക ആയിരുന്നു. 

അതേസമയം, വരിശ് എന്ന ചിത്രമാണ് വിജയിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രം, വിജയ്‍യുടെ കരിയറിലെ 66-ാം സിനിമയാണ്.  ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. 

വിജയത്തുടർച്ചയിൽ അജയ് ദേവ്​ഗൺ; അഞ്ചാം ദിനവും കളക്ഷനിൽ മിന്നിക്കയറി 'ദൃശ്യം 2'

'വരിശി'ന്റെ കേരളത്തിലെ തിയറ്റര്‍ റൈറ്റ്‍സ് 6.5കോടി രൂപയ്ക്ക് വിറ്റ് പോയതായാണ് റിപ്പോര്ർട്ട്. ' സെവൻ സ്‍ക്രീൻ സ്റ്റുഡിയോ റെക്കോര്‍ഡ് തുകയ്ക്കാണ് 'വരിശി'ന്റെ തമിഴ്‍നാട് തിയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക.

Follow Us:
Download App:
  • android
  • ios