നടൻ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ, വാരിസ് ആസ്വദിച്ചത്.

റെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിജയ് നായകനായി എത്തിയ വാരിസ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. രശ്മിക മന്ദാന നായികയായി എത്തിയ ചിതത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്നാണ് പ്രേക്ഷക വിലയിരുത്തലുകൾ. ഈ അവസരത്തിൽ വാരിസിന്റെ ഫാൻ ഷോ കാണാൻ തിയറ്ററിൽ എത്തിയ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. 

നടൻ ഗണേഷ് വെങ്കിട്ടറാമിന്റെ കുടുംബത്തോടൊപ്പമാണ് ശോഭ, വാരിസ് ആസ്വദിച്ചത്. ഗണേഷിന്റെ ഭാര്യ നിഷയാണ് ആണ് വിജയ്‌യുടെ അമ്മയോടൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കുടുംബപ്രേക്ഷകർ ഇഷ്ടപ്പെടുന്ന സിനിമയാണ് വാരിസെന്നും വിജയ്‌യുടെ അമ്മയോടൊപ്പം സിനിമ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിഷ ട്വീറ്റ് ചെയ്തു. 

‘വാരിസ് വളരെയധികം ഇഷ്ടമായി. ഓരോ ഫ്രെയിമും സ്റ്റൈലിഷ് ആയിരുന്നു. വിജയ് അണ്ണൻ മാസ്സ്. രശ്‌മിക മനോഹാരമായി അഭിനയിച്ചു. വിജയ് അണ്ണന്റെ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും പറ്റിയ പാക്കേജാണ് ഈ സിനിമ. വംശി സാറിന്റെ കുടുംബ സിനിമയ്ക്കായി ഏറെ നാളായി കാത്തിരുന്നതാണ്. ശോഭ അമ്മയ്ക്കൊപ്പം സിനിമ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം’, എന്നാണ് നിഷ ട്വിറ്ററിൽ കുറിച്ചത്. പിന്നാലെ നിരവധി പേർ ചിത്രത്തെ കുറിച്ച് കമന്റുകളുമായി രം​ഗത്തെത്തി. 'വിജയ് അണ്ണനെ ഞങ്ങൾക്ക് തന്നതിന് നന്ദി, ഉങ്കളോടെ സൺ വേറെ ലെവൽ മാ' എന്ന് ചിലർ കമന്റ് ചെയ്തിരിക്കുന്നു.

Scroll to load tweet…

ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് വാരിസിന്‍റെ നിർമ്മാണം. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശരത് കുമാർ,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. 

'ലാലേട്ടൻ ഫാനിന്റെ തമാശയും, ഒടിയൻ കൊണ്ടുപോയ കഷ്ടപ്പാടും'; വീഡിയോയുമായി സംവിധായകൻ