ദളപതി 69ന്റെ അപ്‍ഡേറ്റ് പുറത്ത്.

ദളപതി 69 വിജയ്‍യുടെ അവസാന സിനിമയാണ് എന്ന് പ്രഖ്യാപിച്ചതിനാല്‍ പ്രേക്ഷകരുടെ ശ്രദ്ധയിലുള്ളതാണ്. ദളപതി വിജയ് രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. ആര്‍ആര്‍ആര്‍ നിര്‍മാതാക്കളായ ഡിവിവി എന്റര്‍ടെയ്‍ൻമെന്റ്‍സിന്റെ ചിത്രം പൂര്‍ത്തിയാക്കിയാല്‍ തമിഴകത്തിന്റെ ദളപതി വിജയ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കും എന്നും പ്രഖ്യാപിച്ചത് അതിനാലാണ്. സംവിധായകൻ വെട്രിമാരനായിരിക്കും എന്ന അഭ്യൂഹത്തിന് അവസാനമായിരിക്കുകയാണ് എന്നതാണ് പുതിയ അപ്‍ഡേറ്റ്.

നിര്‍മാതാവ് ഡോ. ധനഞ്‍ജേയൻ ഗോവിന്ദാണ് സംവിധായകൻ വെട്രിമാരൻ ആയിരിക്കില്ല ദളപതി 69 ചെയ്യുക എന്ന് വ്യക്തമാക്കിയിരിക്കുന്നത്. വെട്രിമാരൻ വിജയ്‍യുടെ ദളപതി 69 സംവിധാനം ചെയ്യാൻ യാതൊരു സാധ്യതയുമില്ല എന്ന് ഡോ. ധനഞ്‍ജേയൻ ഗോവിന്ദ് വ്യക്തമാക്കി. അദ്ദേഹം നല്ല തിരക്കിലാണ്. വിടുതലൈ രണ്ട് റിലീസാകാനിരിക്കുകയാണെന്നതിനാല്‍ സംവിധായകൻ വെട്രിമാരന്റെ അതിന്രെ ജോലികളിലാണ് എന്നും സൂര്യയുടെ വാടിവാസല്‍ തുടങ്ങാനും ഉള്ളതില്‍ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ടെന്നും ഡോ. ധനഞ്‍ജേയൻ ഗോവിന്ദ് വ്യക്തമാക്കി.

സംവിധായകൻ വെങ്കട് പ്രഭുവിന്റെ ചിത്രമായ ദ ഗോട്ടാണ് നിലവില്‍ ദളപതി വിജയ് നായകനായി വേഷമിട്ട് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: 'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക