Asianet News MalayalamAsianet News Malayalam

Vinayakan : 'ഇങ്ക്വിലാബ് സിന്ദാബാദ്', മുഷ്ടി ചുരുട്ടി ഏറ്റുവിളിച്ച് വിനായകന്‍; വിജയാഘോഷ വീഡിയോ വൈറല്‍

ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 16 എണ്ണം എല്‍ഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് ബിജെപിയും വിജയിച്ചു.

actor vinayakan at ldf success celebration in kochi  by election results
Author
Kochi, First Published Dec 8, 2021, 9:44 PM IST

കൊച്ചി കോര്‍പറേഷനിലെ (Kochi Corporation) തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് (LDF) നേടിയ വിജയത്തിൽ പ്രവര്‍ത്തകര്‍ക്കൊപ്പം ചേർന്ന് മുദ്രാവാക്യം വിളിച്ച് നടൻ വിനായകൻ (Vinayakan). പാർട്ടി പ്രവർത്തകർക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന വിനാകന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവനാണ് വിജയിച്ചത്. 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 

നേരത്തെ പാര്‍ട്ടി കൊടികളും  മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന 
നടൻ ജോജുവിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇതോടൊപ്പം പ്രവർത്തകർക്കൊപ്പം ചുവടുവയ്ക്കുന്ന വിനയകന്റെ മറ്റൊരു വീഡിയോയും പ്രചരിച്ചിരുന്നു. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റിലാണ് ബിന്ദു ശിവൻ വിജയിച്ചത്. ബിന്ദു ശിവന്‍ 2950 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 106ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 687 ആക്കി ഉയര്‍ത്തിയത്. തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലടക്കം 16 ഇടങ്ങളിലാണ് എല്‍ഡിഎഫ് വിജയക്കൊടി പാറിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 32 വാര്‍ഡുകളില്‍ 16 എണ്ണം എല്‍ഡിഎഫും 13 എണ്ണം യുഡിഎഫും നേടിയപ്പോള്‍ ഒരിടത്ത് ബിജെപിയും വിജയിച്ചു.

Read Also: By Election : കൊച്ചിയില്‍ എല്‍ഡിഎഫ് വിജയാഘോഷത്തില്‍ ജോജുവും വിനായകനും: വീഡിയോ

Follow Us:
Download App:
  • android
  • ios