Asianet News MalayalamAsianet News Malayalam

വിനായകൻ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിൽ; വിമാനത്താവളത്തിൽ വാക്കുതർക്കം, മദ്യലഹരിയിലെന്ന് പൊലീസ് 

ഗോവയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദിൽ എത്തിയത്. 

actor vinayakan in hyderabad police custody
Author
First Published Sep 7, 2024, 7:17 PM IST | Last Updated Sep 7, 2024, 7:40 PM IST

കൊച്ചി :  നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. ആർജിഐ എയർപോർട്ട് പൊലീസ് സ്റ്റേഷനിലാണ് വിനായകൻ നിലവിലുളളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിൽ നിന്നും ഹൈദരാബാദിലെത്തിയതായിരുന്നു വിനായകൻ. അവിടെ നിന്നും ഗോവയ്ക്ക് വിനായകന് കണക്ഷൻ ഫ്ലൈറ്റ് ഉണ്ടായിരുന്നു.

ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വിനായകൻ മദ്യപിച്ച് ബഹളം വെച്ചു. വിമാനത്താവളത്തിന് അകത്ത് വലിയ ബഹളവും പ്രശ്നവും ഉണ്ടായതോടെ സിഐഎസ്എഫ് ഇടപെട്ടു. ഇവരുമായി വിനായകൻ വാക്ക് തർക്കം ഉണ്ടായി. ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പൊലീസിന് കൈമാറുകയായിരുന്നു. വിനായകനെ ഉടൻ വൈദ്യപരിശോധനക്ക് കൊണ്ട് പോകുമെന്ന് പൊലീസ് അറിയിച്ചു. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു.
 

ഒറ്റയൊരാൾ പോലും താമസമില്ലാത്ത വീട്; രഹസ്യവിവരം കിട്ടി, പിടിച്ചെടുത്തത് ഒന്നും രണ്ടുമല്ല 550 കിലോ​ഗ്രാം അരി

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios