ഏപ്രിലിൽ റിലീസ് ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്കു ശേഷം.

കുട്ടിക്കാലം മുതൽ മലയാളികൾക്ക് ഏറെ സുപരിചിതരാണ് വിനീതും ധ്യാനും. നടൻ ശ്രീനിവാസന്റെ മക്കൾ എന്ന ലേബലിൽ അറിയപ്പെട്ട ഇരും ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത നടനും സംവിധായകനും ഒക്കെയാണ്. വിനീതിന്റെ ഒരു സിനിമയ്ക്കായി കാത്തിരിക്കുമ്പോൾ പലപ്പോഴും ധ്യാനിന്റെ ഇന്റർവ്യൂകൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ്. വിനീതിനെയും വീട്ടുകാരെയും കുറിച്ചൊക്കെ അഭിമുഖങ്ങളിൽ ധ്യാൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ ധ്യാനിനെ കുറിച്ച് ചേട്ടൻ വിനീത് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

വർഷങ്ങൾക്കു ശേഷം സിനിമയുടെ പ്രമോഷനിടെ ആയിരുന്നു വിനീതിന്റെ പ്രതികരണം. ചേട്ടനോട് വലിയ കാര്യമുള്ള അനുജനാണോ ധ്യാൻ എന്ന ചോദ്യത്തിന് "അവന്റെ ഉള്ളിൽ എന്നോട് ബഹുമാനം ഉണ്ട്. പക്ഷേ പുറത്ത് കാണിക്കില്ല. എന്റെ മുഖത്ത് നോക്കി എന്നെ പറ്റി ഒറു നല്ല വാക്ക് അവൻ പറഞ്ഞിട്ടില്ല. പുറത്തു പോയിട്ട് പറയുന്നുണ്ട്. സമാധാനം. നിങ്ങൾ ഇപ്പോഴല്ലേ അവനെ കാണുന്നത്. ഞാൻ എത്ര കൊല്ലമായി കാണുന്നു. ചെറുപ്പം മുതലെ അവൻ ഇങ്ങനെ തന്നെയാണ് ഒരു വ്യത്യാസവും ഇല്ല", എന്നായിരുന്നു വിനീതിന്റെ മറുപടി. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം. 

സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ എന്തെങ്കിലും ടിപ്സ് നൽകാറുണ്ടോ എന്ന ചോദ്യത്തിന്, "ഞങ്ങൾ എല്ലാവരും നല്ല സിനിമകൾ ചൂസ് ചെയ്യണമെന്ന് പറയാറുണ്ട്. പക്ഷേ ആരും പറഞ്ഞാൽ അവൻ കേൾക്കില്ല. അവന്റെ ഭാര്യയും പറയാറുണ്ട്. ഞാൻ സിനിമയെ ജോലിയായിട്ടാണ് കാണുന്നത് എന്നാണ് അവൻ പറയാറ്. തൊഴിൽ മേഖലയാണ്. എല്ലാ ദിവസവും ജോലി ചെയ്യണം എന്നതാണ് എന്റെ ആ​ഗ്രഹം. അതാണ് അവൻ", എന്നാണ് വിനീത് പറഞ്ഞത്. 

മോഹൻലാൽ, മമ്മൂട്ടി പടങ്ങൾ 'ഔട്ട്' !, എൻട്രിയായി ആടുജീവിതം; കേരളത്തിൽ ടോപ്പായി മറുഭാഷാ ചിത്രങ്ങൾ

ഏപ്രിലിൽ റിലീസ് ചെയ്യുന്ന സിനിമയാണ് വർഷങ്ങൾക്കു ശേഷം. വിനീത് ആണ് സംവിധാനം. സൂപ്പർ ഹിറ്റ് ചിത്രം ഹൃദയം ടീം വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്ക് ഉണ്ട്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും നായകന്മാരായി എത്തുന്ന ചിത്രത്തിൽ . അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..