Asianet News MalayalamAsianet News Malayalam

വിനീത് ശ്രീനിവാസൻ ഇനി 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി'ൽ

വിമൽ ​ഗോപാലകൃഷ്ണനും സംവിധായകൻ  അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

actor vineeth sreenivasan new movie Mukundan Unni Associates
Author
First Published Oct 5, 2022, 10:31 AM IST

വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്'എന്നാണ് ചിത്രത്തിന്റെ പേര്. അഭിനവ് സുന്ദർ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രധാന്യമുള്ള ചിത്രമെന്നാണ് ഫസ്റ്റ് ലുക്കിൽ നിന്നും വ്യക്തമാകുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് വിനീത് ശ്രീനിവാസൻ അറിയിച്ചു. 

വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം വിശ്വജിത്ത് ഒടുക്കത്തിലും നിർവഹിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറുംമൂട്, ആർഷ ചാന്ദിനി ബൈജു, സുധികോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

നിധിൻരാജ് ആരോളും സംവിധായകനും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നടത്തിയിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം, സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

അതേസമയം, ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരുങ്ങിയ അവസാന ചിത്രം. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാരായി എത്തിയത്.  'അരുണ്‍ നീലകണ്ഠൻ' എന്നാണ് പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.

ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിൽ ഏറ്റവും ജനപ്രീതിയുള്ള ചിത്രം എന്ന നേട്ടവും ഹൃദയം നേടിയിരുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്‍മണ്യമാണ് 'ഹൃദയം' നിര്‍മിച്ചത്.  വിനീത് ശ്രീനിവാസൻ ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍  സിത്താര സുരേഷാണ്. നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ സഹ നിര്‍മാണം. അശ്വിനി കലെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനര്‍.

'ബിസിനസ് സിനിമകള്‍ക്ക് പിന്നാലെ പോകുന്നില്ല, അതിന് പ്രത്യേക മനസും ധൈര്യവും വേണം'; മമ്മൂട്ടിയെ കുറിച്ച് ജഗദീഷ്

Follow Us:
Download App:
  • android
  • ios