തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വിവാഹിതനാകുന്നു. ഐശ്വര്യയാണ് വധു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. നടന്‍മാരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവര്‍ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

2003 ല്‍ 'എന്‍റെ വീട് അപ്പൂന്‍റേം' എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയരംഗത്തേക്ക് എത്തുന്നത്. 2015 ല്‍ 'അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ സഹതിരക്കഥാകൃത്തായി മലയാളികള്‍ക്ക് സുപരിചിതനായ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പിന്നീട് 'കട്ടപ്പനയിലെ ഹൃത്വിക് റോഷ'നിലൂടെ അഭിനേതാവെന്ന നിലയിലും ശ്രദ്ധേയനായി. 'കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍', 'ഒരു യമണ്ടന്‍ പ്രേമകഥ' എന്നീ ചിത്രങ്ങള്‍ക്കും വിഷ്ണു തിരക്കഥ രചിച്ചിരുന്നു. ഷാഫി - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്‍റെ പുതിയ ചിത്രത്തിന്‍റെ തിരക്കിലാണ് വിഷ്ണു ഇപ്പോള്‍.