മമ്മൂട്ടിയുടെ സിനിമകളിലൂടെയാണ് അദ്ദേഹത്തെ പഠിക്കേണ്ടതെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും വിഷ്ണു.

വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഏറെ ജനശ്രദ്ധനേടിയ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. സഹനടനായി എത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര യുവ താരവും സംവിധായകനുമായി വിഷ്ണു മാറി. കള്ളനും ഭ​ഗവതിയും എന്ന ചത്രമാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി ചിത്രം പ്രദർശനം തുടരുന്നതിനിടെ മമ്മൂട്ടിയെ കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

മമ്മൂട്ടിയുടെ കൂടെയാണ് താൻ ഏറ്റവും കൂടുതൽ വർക്ക് ചെയ്തിട്ടുള്ളതെന്ന് പറഞ്ഞ വിഷ്ണു ഉണ്ണികൃഷ്ണൻ, തനിക്ക് അപകടം പറ്റിയപ്പോൾ ഷൂട്ടിം​ഗ് നിർത്തിവച്ച് ഹൈദരാബാദിൽ നിന്നും മമ്മൂട്ടി കാണാൻ വന്നുവെന്ന് പറയുന്നു. മമ്മൂട്ടിയുടെ സിനിമകളിലൂടെയാണ് അദ്ദേഹത്തെ പഠിക്കേണ്ടതെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും വിഷ്ണു പറഞ്ഞു. 

വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകൾ

മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ കൂടുലും വര്‍ക്ക് ചെയ്തിട്ടുള്ളത്. ചെറിയ വേഷങ്ങളൊക്കെ ഉള്ളൂ. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍, ഒരു അപകടം എനിക്ക് പറ്റി. പിന്നെ അത് ചെയ്യാന്‍ പറ്റിയില്ല. അന്ന് മമ്മൂക്ക എന്നെ കാണാന്‍ ഹൈദരബാദില്‍ നിന്നും ഷൂട്ടൊക്കെ നിര്‍ത്തിവച്ച് ആശുപത്രിയില്‍ വന്നു. പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കയ്യൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ ഇങ്ങനെ വരുന്നു. നോക്കിയപ്പോള്‍ മമ്മൂക്ക. മമ്മൂക്ക ഈ സെറ്റിലേക്കെ കയറി വരുമ്പോള്‍, ആറാട്ടിനൊക്കെ ആനയെ എഴുന്നള്ളിക്കില്ലേ , എല്ലാരും ഇങ്ങനെ അത്ഭുതപ്പെട്ട് അവയെ നോക്കില്ലേ. അതുപോലെയുള്ള ഗാംഭീര്യത്തോടെയാണ് മമ്മൂക്കയുടെ വരവും. അതിങ്ങനെ നോക്കി നിന്ന് പോകും. അദ്ദേഹത്തിന്‍റെ സിനിമകളിലൂടെ പുള്ളിയെ പഠിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭയങ്കര കാര്യമൊക്കെ ആണ്. 

'മലയാളത്തിലെ അഭിനേതാക്കൾ ഗംഭീരം'; ഫഹദിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് സമാന്ത