'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്‍'. 

കൊച്ചി: തമിഴ് സിനിമയിലെ ശ്രദ്ധേയനായ നടനാണ് യോഗി ബാബു. ഹാസ്യ നടന്‍ എന്നതിനപ്പുറം വളരെ ശ്രദ്ധേയമായ വേഷങ്ങള്‍ യോഗി ഈക്കാലത്തിനുള്ളില്‍ ചെയ്തിട്ടുണ്ട്. മണ്ടേല എന്ന ചിത്രം അതിന് ഒരു ഉദാഹരണമാണ്. മലയാള സിനിമയിലേക്കും എത്തുകയാണ് യോഗി ബാബു ഇപ്പോള്‍. തമിഴില്‍ സൂപ്പര്‍താര ചിത്രങ്ങളില്‍ പോലും തിളങ്ങുന്ന യോഗി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്.

'ജയ ജയ ജയ ജയ ഹേ' എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗുരുവായൂരമ്പല നടയില്‍'. യോഗി ബാബുവിനെ മലയാള സിനിമയിലേക്ക് സ്വാഗതം ചെയ്ത് സംവിധായകന്‍ തന്നെ പോസ്റ്റ് ഇട്ടിട്ടുണ്ട്. ഈ ഈസ്റ്റര്‍ ദിനത്തിലേക്കുള്ള ഈസ്റ്റര്‍ എഗ്ഗാണ് ഈ വാര്‍ത്ത എന്നാണ് സംവിധായകന്‍ പറയുന്നത്. മലയാള സിനിമയിലേക്ക് യോഗി ബാബുവിന് സ്വാഗതം എന്നും വിപിന്‍ ദാസ് എഴുതിയിട്ടുണ്ട്. 

കഴിഞ്ഞ പുതുവര്‍ഷ ദിനത്തിലാണ് വിപിന്‍ ദാസ് പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചത്. പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തില്‍. പൃഥ്വിരാജ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്ന വിവരവും നേരത്തെ പുറത്തു വന്നിരുന്നു. 

View post on Instagram

ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത കുഞ്ഞിരാമായണം എന്ന ചിത്രത്തിന്‍റെ രചയിതാവ് ദീപു പ്രദീപ് ആണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഇ 4 എന്‍റര്‍ടെയ്ന്‍മെന്‍റും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. സിനിമയുടെ കഥ ഒരു വര്‍ഷം മുന്‍പാണ് താന്‍ കേട്ടതെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ Actor Yogi Babu joins the cast of Guruvayoor Ambalanadayilഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ മുന്‍നിരയിലാണ് ജയ ജയ ജയ ജയ ഹേയുടെ സ്ഥാനം. ബോക്സ് ഓഫീസ് കളക്ഷനില്‍ പല സൂപ്പര്‍താര ചിത്രങ്ങളേക്കാളും മുന്നിലായിരുന്നു വിപിന്‍ ദാസ് സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രം. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 

ബിജെപി സ്ഥാനാര്‍ഥിയായി രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത; പ്രതികരണവുമായി ഉണ്ണി മുകുന്ദന്‍

ഇതാണ് മമ്മൂട്ടിയുടെ അടുത്ത സിനിമ; പേര് 'ബസൂക്ക'