തെന്നിന്ത്യയിലെ ആ വമ്പൻ താരം അജിത്തിന്റെ വിഡാമുയര്‍ച്ചിയിലുണ്ടാകും.

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് വിഡാ മുയര്‍ച്ചി. ചിത്രീകരണം ഓഗസ്റ്റ് മാസത്തില്‍ പൂര്‍ത്തിയാകുമെന്നാണ് ചിത്രത്തിന്റെ അപ്‍ഡേറ്റ്. അജിത്ത് നായകനായ വിഡാ മുയര്‍ച്ചി സിനിമയുടെ പുതിയ ഒരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. വിജയ്‍യുടെ ലിയോയിലും വേഷമിട്ട അര്‍ജുനെയാണ് ചിത്രത്തിന്റെ ആവേശമുയര്‍ത്തുന്ന പുതിയ പോസ്റ്ററില്‍ കാണാനാകുന്നത്

ഒക്ടോബറോടെ അജിത്തിന്റെ വിഡാ മുയര്‍ച്ചി സിനിമ റിലീസാകുമെന്നാണ് റിപ്പോര്‍ട്ട്. നായികയായ തൃഷയുടെ ലുക്ക് അടുത്തിടെ ചിത്രത്തിന്റേതായി പുറത്തുവിട്ടരുന്നു. വിന്റേജ് ലുക്കിലുള്ള അജിത്ത് കുമാറിന്റെ ഫോട്ടോ ഉള്‍പ്പെടുത്തിയ ഒരു പോസ്റ്ററും പുറത്തുവിട്ടിരുന്നു. സംവിധാനം മഗിഴ് തിരുമേനി നിര്‍വഹിക്കുന്നു

Scroll to load tweet…

അജിത്തിന്റെ വിഡാ മുയര്‍ച്ചിയാണ് ചിത്രീകരണ ദൃശ്യങ്ങള്‍ അസര്‍ബെയ്‍ജാനില്‍ നിന്നുള്ളത് നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. സംവിധായകൻ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുൻനിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നായികനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയാകുന്നു എന്നതും പ്രതീക്ഷയേകുന്നതാണ്. അജിത്ത് കുമാറിന്റെ വിഡാ മുയര്‍ച്ചി എന്തായാലും ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. സുധ കൊങ്ങര പ്രസാദിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. ശ്രീ ഗണേഷ് 'കുരുതി ആട്ട'ത്തിന്റെ സംവിധായകൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ്. സംവിധായകനായി ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം 'തോട്ടക്കള്‍' ആണ്. സംവിധായകൻ ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായി വേഷമിട്ട് എത്തിയ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുള്ളതിനാലാണ് അത്തരം വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്.

Read More: സംഭവിക്കുന്നത് അത്ഭുതമോ?, ദേവദൂതന് എക്സ്ട്രാ ഷോകള്‍, ഇരമ്പിയെത്തുന്ന പ്രേക്ഷകര്‍, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക