യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ശ്രദ്ധേയരായ യുറേക്ക സ്റ്റോറീസിലെ അഭിനേതാക്കളായ ദേവരാജ് ടി ആറും നീതു കൃഷ്ണയും രണ്ട് വലിയ സിനിമകളുടെ ഭാഗമായിരിക്കുന്നു

സിനിമയിലേക്കുള്ള എളുപ്പവഴിയാണ് ഇന്ന് റീല്‍സ്. അഭിനയിക്കാന്‍ കഴിവുണ്ടെങ്കില്‍ അത് ഏറ്റവും എളുപ്പത്തില്‍ പ്രദര്‍ശിപ്പിക്കാനും കാണികളിലേക്ക് എത്തിക്കാനുമുള്ള സ്മാര്‍ട്ട് വഴി. അത് ശ്രദ്ധിക്കപ്പെട്ടാലോ മുന്‍നിര സംവിധായകരുടെ കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ നിങ്ങളെ തേടിയെത്തും. കഥാപാത്രങ്ങള്‍ക്കായി സിനിമാക്കാര്‍ ഇന്ന് പുതുമുഖങ്ങളെ തേടുന്നത് തന്നെ റീല്‍സിലൂടെയാണ്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് യുറേക്ക എന്ന കോണ്ടെന്‍റ് ടീമിലൂടെ ശ്രദ്ധിക്കപ്പെട്ട രണ്ട് അഭിനേതാക്കള്‍ രണ്ട് വലിയ ചിത്രങ്ങളുടെ ഭാഗമായത്. ഈ ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതും കൗതുകം.

Add Asianetnews as a Preferred SourcegooglePreferred

യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വലിയ തരംഗമായ നേടിയ യുറേക്ക സ്റ്റോറീസിലൂടെ പ്രേക്ഷകശ്രദ്ധയിലെത്തിയ ദേവരാജ് ടി ആറും നീതു കൃഷ്ണയുമാണ് ഒരേ സമയം തിയറ്ററുകളിലുള്ള രണ്ട് ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായിരിക്കുന്നത്. കേവലം സ്ക്രീന്‍ സ്പേസ് അല്ല, മറിച്ച് ഈ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. നിവിന്‍ പോളി നായകനായ പ്രതിഛായയില്‍ നിവിന്‍റെ നായികയാണ് നീതു കൃഷ്ണയെങ്കില്‍ ഹാഷിര്‍ നായകനായെത്തി, തിയറ്ററുകളില്‍ ഇപ്പോള്‍ തരംഗം തീര്‍ക്കുന്ന വാഴ 2 ല്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ദേവരാജ് അവതരിപ്പിച്ചിരിക്കുന്നത്.

View post on Instagram

നേരത്തെ ഫ്ലാസ്ക്, മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ഹൃദയപൂര്‍വ്വം എന്നിവയില്‍ അഭിനയിച്ചിരുന്നെങ്കിലും ദേവരാജിന് ബ്രേക്ക് ആയിരിക്കുന്നത് വാഴ 2 ആണ്. ഇമോഷണലി പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന, നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട് ദേവരാജ്. വാഴ 2 ലെ എല്ലാ പെര്‍ഫോമന്‍സുകള്‍ക്കും കൈയടി ലഭിക്കുന്നുണ്ട്. ദേവരാജിന്‍റെ പ്രകടനത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ വരുന്നുമുണ്ട്. അഭിഭാഷകന്‍ കൂടിയായ ദേവരാജ് അഭിനയത്തോടും സിനിമയോടുമുള്ള ആഗ്രഹം കൊണ്ട് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ആരംഭിച്ചതാണ് യുറേക്ക സ്റ്റോറീസ്. ഇന്‍സ്റ്റഗ്രാമില്‍ 5.4 ലക്ഷം ഫോളോവേഴ്സും യുട്യൂബില്‍ 1.93 ലക്ഷം സബ്സ്ക്രൈബേഴ്സുമുണ്ട് ഇവര്‍ക്ക്,

അതേസമയം നര്‍ത്തകിയും സൈക്കോളജിസ്റ്റുമാണ് നീതു കൃഷ്ണ. എന്നാല്‍ തന്‍റെ ആദ്യ ചോയ്സ് സിനിമയാണെന്ന് പറയുന്ന ആളാണ് നീതു കൃഷ്ണ. ബി ഉണ്ണികൃഷ്ണനെപ്പോലെ ഒരു മുതിര്‍ന്ന സംവിധായകന്‍റെ ചിത്രത്തില്‍ മലയാളത്തിലെ ക്രൗഡ് പുള്ളര്‍ നായകനായ നിവിന്‍ പോളിയുടെ നായികയായി പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയതിന്‍റെ സന്തോഷത്തിലാണ് നീതു കൃഷ്ണ.

Vaazha 2 - Trailer | Vipin Das | Savin SA | Ankit Menon | Hashir | Alphonse Puthren