പുതിയ ഹൊറർ കോമഡി ചിത്രമായ 'മഹാരാജ ഹോസ്റ്റലി'നെതിരെ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് പ്രചാരണം നടക്കുന്നതായി പുതുമുഖ താരങ്ങൾ. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമായതുകൊണ്ട് പരിമിതികളുണ്ടെന്നും, പ്രേക്ഷകർ തിയേറ്ററിൽ പോയി കണ്ട് സത്യസന്ധമായ അഭിപ്രായം അറിയിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. Maharaja Hostel

പ്രേക്ഷകരേവരേയും ഒരുപോലെ ചിരിപ്പിച്ചും പേടിപ്പിച്ചും 'മഹാരാജ ഹോസ്റ്റൽ' തിയേറ്ററുകളിൽ മുന്നേറുകയാണ്. അഖിൽ എൻആ‌‍ര്‍ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിത്രത്തിനെതിരെ നെഗറ്റീവ് ക്യാംപയിൻ നടക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിലെ താരങ്ങള്‍.

''ഞങ്ങളുടെ ചിത്രത്തിന് അത്യാവശ്യം നല്ലപോലെ പോസിറ്റീവ് വന്നു, അതുകൂടാതെ തന്നെ സോഷ്യൽ മീഡിയയിൽ നെഗറ്റീവും വരുന്നുണ്ട്. ഇതൊരു ചെറിയ മൂവിയാണ്, ‍ ഞങ്ങളെല്ലാവരും തന്നെ ആദ്യമായി അഭിനയിക്കുന്നവരാണ്. ഞങ്ങൾ തുടക്കകാരായതുകൊണ്ടുതന്നെ ഞങ്ങളുടെ ഭാഗത്ത് നിന്ന് ഒരുപാട് തെറ്റുകള്‍ ഉണ്ടാകും. നിങ്ങള്‍ ചിത്രം കണ്ടിട്ട് നിങ്ങളുടെ സത്യസന്ധമായിട്ടുള്ള റിവ്യൂ അറിയിക്കണം.

ചെറിയ പ്രൊഡക്ഷൻ ഹൗസാണ് ചെറിയ ബജറ്റുള്ള മൂവിയാണ്, അതനുസരിച്ചുള്ള പരിമിതികള്‍ ഉണ്ട്. ഞങ്ങള്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടുള്ള തെറ്റുകള്‍ കാണാം.ചെറിയ പ്രൊഡക്ഷനാണെങ്കിലും അവരാൽ കഴിയും വിധം നല്ലവണ്ണം ചിത്രം എടുത്തുവെച്ചിട്ടുണ്ട്. തിയേറ്ററിൽ പോയി കണ്ടാലേ അതിന്‍റെ ഫീൽ നിങ്ങള്‍ക്ക് മനസ്സിലാകത്തുള്ളൂ. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ഒക്കെ വരുന്നുണ്ടെങ്കിലും തിയേറ്ററിൽ നിന്ന് നേരിട്ട് നല്ല പോസിറ്റീവാണ് ഞങ്ങള്‍ക്ക് കിടുന്നത്. എന്നിട്ടും സോഷ്യൽ മീഡിയയിൽ ഇങ്ങനെ നെഗറ്റീവ് വരുന്നതെന്താണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. അത് ഭയങ്കരമായിട്ട് വിഷമിപ്പിക്കുന്നുണ്ട്.

ഡയറക്ടർ പറഞ്ഞ മീറ്ററിലാണ് ഞങ്ങള്‍ അഭിനയിച്ചിരിക്കുന്നത്. റീൽസ് ചെയ്യുന്നതിനാൽ ആ രീതിയിലുള്ളൊരു ക്യാരക്ടറാണ് അഡാപ്റ്റ് ചെയ്തത്. നിരവധിപേര്‍ പിന്തുണ തരുന്നതിൽ സന്തോഷമുണ്ട്. ഞങ്ങള്‍ സിനിമയിലേക്ക് പിച്ച വെച്ച് തുടങ്ങിയിട്ടുള്ളൂ, നിങ്ങളുടെ പിന്തുണ വേണം. നിങ്ങള്‍ കണ്ടിട്ട് നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം അറിയിക്കണം.

ഞങ്ങളെ സിനിമയിലെത്തിച്ചത് നിങ്ങളാണ്, നിങ്ങളുടെ പ്രോത്സാഹനവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആരും ചിത്രം കാണരുത് എന്ന് പറഞ്ഞുള്ള പ്രചാരണങ്ങളുണ്ട്. എല്ലാവര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവും, ചിത്രം കണ്ട് അത് അറിയിക്കൂ. തെറ്റുകളൊക്കെ തിരുത്തി ഞങ്ങള്‍ തിരിച്ച് വരുന്നതായിരിക്കും. ഏവരും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു'', ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ താരങ്ങള്‍ പറഞ്ഞിരിക്കുകയാണ്.

എഞ്ചിനീയറിംഗ് പഠനം തിരഞ്ഞെടുക്കുന്ന കുറച്ച് കൂട്ടുകാരും അവർ ഒപ്പിക്കുന്ന രസകരമായ സംഭവങ്ങളും അതിനിടയിലെത്തുന്ന ഒരു അപ്രതീക്ഷിത അതിഥിയുമൊക്കെയായാണ് ചിത്രമെത്തിയിരിക്കുന്നത്. ഒരു ഫൺ വൈബിൽ ആഘോഷ മൂഡിൽ അൽപ്പം പേടിച്ചിരുന്ന് കാണാനുള്ളതെല്ലാം ചിത്രത്തിലുണ്ട്. ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായുള്ളത്.

ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ് & മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. രചന, സംവിധാനം: ചാരു വാക്കൻ, ഛായാഗ്രഹണം & എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഷ്കർ, സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര എന്നിവരാണ്.

YouTube video player