നടിയും അവതാരകയുമായ ആര്യയുടെ സഹോദരി വിവാഹിതയായി.
നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്‍ജന വിവാഹിതയായി. അഖിലാണ് വരൻ. തിരുവനന്തപുരം ഗ്രീൻ ഫീല്‍ഡിലായിരുന്നു വിവാഹചടങ്ങുകള്‍. സിനിമ സീരിയല്‍ രംഗത്തെ ആര്യയുടെ സുഹൃത്തുക്കള്‍ വിവാഹചടങ്ങിനെത്തി.
അഞ്‍ജനയുടെയും അഖിലിന്റെയും വിവാഹ നിശ്‍ചയം 2020 ഡിസംബറിലായിരുന്നു. കൊവിഡ് മഹാമാരി കാരണമാണ് വിവാഹം നീണ്ടുപോയത്. അച്ഛന്റെ ജന്മവാര്‍ഷികത്തില്‍ ആര്യ പങ്കുവെച്ച കുറിപ്പില്‍ സഹോദരിയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛൻ ഇപ്പോള്‍ സന്തോഷത്തിന്റെ കൊടുമുടിയില്‍ ആയിരുന്നേനെയേനെ എന്നാണ് അനിയത്തിയുടെ വിവാഹത്തെ കുറിച്ച് ആര്യ പറഞ്ഞിരുന്നത്.
സ്വര്‍ഗത്തിലെ മാലാഖയ്‍ക്ക് പിറന്നാളാശംസകള്‍. ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛൻ ഇപ്പോള്‍ സന്തോഷത്തിന്റെ കൊടുമുടിയില്‍ ആയിരുന്നേനെ. കാരണം അച്ഛന്റെ കുഞ്ഞു മകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹിതയാകും. വിട പറയുന്നതിന് മുമ്പ് ഞാൻ അച്ഛന് നല്‍കിയ വാക്ക് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അതിനോട് നീതി പുലര്‍ത്താനായി എന്ന് ഞാൻ വിശ്വസിക്കുന്നു.
അങ്ങയെ എനിക്ക് ഏറ്റവും അധികം ആവശ്യമുള്ള സമയമാണ് ഇത്. അച്ഛൻ ഇപ്പോഴും ഒപ്പമുണ്ട് എന്ന് അറിയാം. പരിധികള്‍ക്ക് അപ്പുറം അച്ഛനെ ഞാൻ സ്‍നേഹിക്കുന്നു. സ്വര്‍ഗത്തിലുള്ള എന്റെ ഹീറോയ്‍ക്ക് ജന്മദിന ആശംസകള്‍ എന്നായിരുന്നു ആര്യ എഴുതിയിരുന്നത്. 2018 നവംബര്‍ 11ന് ആണ് ആര്യയുടെ അച്ഛൻ ബാബു അന്തരിച്ചത്.
Read More : മമ്മൂട്ടിയുടെ 'ഏജന്റ്', പുതിയ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു
