Asianet News MalayalamAsianet News Malayalam

ഐശ്വര്യ ലക്ഷ്മിയുടെ മിസ്റ്ററി ത്രില്ലര്‍;'കുമാരി'യുടെ കഥ പറഞ്ഞ് പൃഥ്വിരാജ്, ടീസർ

കുമാരി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. 

actress Aishwarya Lekshmi movie Kumari Official Teaser
Author
First Published Sep 24, 2022, 6:02 PM IST

ശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുമാരി' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് 'കുമാരി'. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. കുമാരി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. 

സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് 'കുമാരി' കഥ എഴുതിയത്. നേരത്തെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചന നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കിയിരുന്നു.

ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

അവസാന കടമ്പയും കടന്ന് 'പൊന്നിയിൻ സെൽവൻ'; ചോളരുടെ വരവിന് ഇനി ആറ് നാൾ

അതേസമയം, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. പൂങ്കുഴലി എന്നാണ് ചിത്രത്തില്‍ ഐശ്വര്യലക്ഷ്മിയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, ജയറാം, ബാബു ആന്റണി, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 

Follow Us:
Download App:
  • android
  • ios