Asianet News MalayalamAsianet News Malayalam

ഇനിയും മുഖം മറച്ചിരിക്കണ്ട, ദുരനുഭവങ്ങൾ ധൈര്യത്തോടെ തുറന്നുപറയണം: ഖുശ്‌ബു സുന്ദർ

 രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഖുശ്ബു വ്യക്തമാക്കി. 

actress and bjp leader khushbu sundar about hema committee report
Author
First Published Aug 24, 2024, 12:52 PM IST | Last Updated Aug 24, 2024, 1:04 PM IST

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതകരണവുമായി നടിയും ബി ജെ പി നേതാവുമായ ഖുശ്‌ബു സുന്ദർ. ഇരകളായവർ ദുരനുഭവങ്ങൾ ധൈര്യത്തോടെ തുറന്നു പറയണമെന്ന് ഖുശ്ബു ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു നടിയുടെ പ്രതികരണം. ഇനിയും മുഖം മറച്ചിരിക്കേണ്ട കാര്യമില്ലെന്നും ഹേമ കമ്മറ്റി റിപ്പോർട്ട് രാഷ്ട്രീയവൽക്കരിക്കാനില്ലെന്നും അവർ പറഞ്ഞു. രഞ്ജിത്തിനെതിരായ ആരോപണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ഖുശ്ബു വ്യക്തമാക്കി. ഒരു പ്രോഗ്രാമിന്‍റെ ഭാഗമായി കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു ഖുശ്ബുവിന്‍റെ പ്രതികരണം. 

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ചൊല്ലി താരസംഘടന 'അമ്മ'യിൽ ഭിന്നത ഉയര്‍ന്നിരുന്നു. സിനിമാ രംഗത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്ന അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്‍റെ നിലപാട് വൈസ് പ്രസിഡന്‍റ് ജഗദീഷ് തള്ളിയിരുന്നു. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപണ വിധേയരായവര്‍ ശിക്ഷിക്കപ്പെടണം. അതിനായി അന്വേഷണം അനിവാര്യമെന്നും ജഗദീഷ് നിലപാടെടുത്തിരുന്നു.

വേട്ടക്കാരുടെ പേര് പുറത്തുവരണമെന്ന് ജഗദീഷ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനിടെ അമ്മയിൽ ഭിന്നത ഇല്ലെന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. താൻ പറഞ്ഞതിന് എതിരായി ജഗദീഷ് ഒന്നും പറഞ്ഞിട്ടുണ്ടാവില്ലെന്നും സിദ്ദിഖ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനിടെ സംവിധായകന്‍ രഞ്ജിത്തിന് എതിരെ  ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണം വന്‍ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരിക്കുകയാണ്. രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് ശനിയാഴ്ച രാവിലെ നടത്തിയ വാ‍ർത്താ സമ്മേളനത്തില്‍ മന്ത്രി സജി ചെറിയാൻ സ്വീകരിച്ചതും ചര്‍ച്ചകള്‍ക്ക് വഴിവച്ചിട്ടുണ്ട്. ആരോപണങ്ങളുടെ വസ്തുത പരിശോധിക്കേണ്ടതുണ്ടെന്നും ആക്ഷേപത്തിൽ കേസെടുക്കില്ലെന്നും പറഞ്ഞ മന്ത്രി, പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ് വേട്ടക്കാർക്കൊപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 

പ്രായമൊക്കെ എന്ത് ! 68ാം വയസിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്

Latest Videos
Follow Us:
Download App:
  • android
  • ios