അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചു. 

ഇടുക്കി : നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ടു പേർക്ക് പരിക്ക്. ഇടുക്കി മുള്ളരികുടിയിൽ വെച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. നെടുങ്കണ്ടത് സ്വകാര്യ സ്ഥാപനത്തിൻറെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് അനുശ്രീയുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ നടി സഞ്ചരിച്ച വാഹനത്തിൻറെ ടയർ പഞ്ചറായി. നാട്ടുകാരും അനുശ്രീയും ചേർന്നാണ് യുവാക്കളെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്

മരിച്ചവരെയും വിടാതെ ലോൺ ആപ്പുകൾ, നിജോയുടെ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോ ഇന്നും അയച്ചു, ഇപ്പോഴും ഭീഷണി

asianet news