മോഹൻലാലിനൊപ്പം വീണ്ടും ഒരു ചിത്രം കൂടി അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് അനുശ്രീ.

മോഹൻലാല്‍(Mohanlal) നായകനായി അഭിനയിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാൻ. ഇത് ഒരു ത്രില്ലര്‍ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ വലിയ തരംഗമായിരുന്നു. ഇപോഴിതാ ട്വല്‍ത്ത് മാൻ ചിത്രത്തില്‍ മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടി അനുശ്രീ(Anusree).

View post on Instagram

ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത് മാൻ. നടനവിസ്‍മയം ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി എന്ന് പറഞ്ഞാണ് അനുശ്രീ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലാണ് 12ത് മാൻ എത്തുക. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറുകയാണ്.എന്തു ദുരൂഹതയാകും മോഹൻലാല്‍ ചിത്രത്തില്‍ മറനീക്കി പുറത്തുവരികയെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ശ്വാസമടക്കി കാണേണ്ട ത്രില്ലര്‍ ചിത്രമായിട്ടു തന്നെയാണ് ട്വല്‍ത്ത് മാനെയും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ട്വല്‍ത്ത് മാൻ എന്ന ചിത്രം മോഹൻലാല്‍ ജീത്തു ജോസഫ് ടീമിന്റെ വിജയകൂട്ടുകെട്ടിന്റെ മറ്റൊരു ഉദാഹരണമായി മാറട്ടെയെന്നാണ് എല്ലാവരും ആശംസിക്കുന്നത്.