അതിജീവിത അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ ആവശ്യപ്പെട്ടു. 

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ശ്വേത മേനോൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട്. വലിയ കാലതാമസമാണ് ഇത് വരെ സംഭവിച്ചത്. ഇനിയും വൈകരുതെന്നും അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

നടിയെ ആക്രമിച്ച കേസ് ഗൌരവമുള്ള വിഷയമാണ്. അതിജീവിതയ്ക്കൊപ്പം എല്ലാവരുമുണ്ട്. കോടതിയിലുള്ള കേസാണ്. എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ശ്വേത മേനോൻ പറഞ്ഞു. മെമ്മറി കാർഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. എക്സിക്യൂട്ടീവ് യോഗം കാര്യം ചർച്ച ചെയ്യും. ‌താൻ ആരുടേയും മൗത്ത് പീസ് ആകില്ല. ‌തനിക് തന്റെ ശബ്ദം ഉണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി. 

പ്രധാന താരങ്ങൾ വോട്ട് ചെയ്യാൻ വരാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രധാനപ്പെട്ട താരങ്ങൾ വോട്ട് ചെയ്യാൻ വരാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും എല്ലാവരെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഉർവശി ഉൾപ്പെടെ പിന്തുണ അറിയിച്ചിരുന്നെന്നും ശ്വേതാ മേനോൻ പറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ അമ്മയുടെ രക്ഷാധികാരികളാണെന്നും ഭാരവാഹികൾ മാറിയത് സംഘടന ഫണ്ട്‌ അടക്കം ഒരു തരത്തിലും ബാധിക്കില്ലെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.