മുംബൈ: സുഹൃത്തും അമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി നടി നളിനി നേഗി. ഒപ്പം താമസിക്കുന്ന പ്രീതി റാണ, അമ്മ സ്നേഹലത റാണ എന്നിവര്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്റ്റാര്‍ പ്ലസിലെ നാംകരണിലൂടെയാണ് നളിനി നേഗി പ്രസിദ്ധയായത്. 

പരാതി പ്രകാരം പ്രീതിയും അമ്മയും ചേര്‍ന്ന് അതിക്രൂരമായാണ് ആക്രമിച്ചിരിക്കുന്നത്. മുറിവേറ്റ നളിനിയുടം മുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ മുറിപ്പാടുകളും കണ്ണിന് ചുറ്റും മര്‍ദ്ദനമേറ്റതിന്‍റെ ചുവപ്പ് നിറവുമുണ്ട്. 

കുറച്ച് വര്‍ഷങ്ങളായി പ്രീതിക്കൊപ്പമാണ് നളിനി താമസം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓഷിവാരയിലെ ഒരു ഫ്ലാറ്റിലേക്ത് പ്രീതി താമസം മാറ്റി. പിന്നീട് താമസം നഷ്ടപ്പെട്ട് മറ്റൊരിടം കണ്ടെത്താനാകാതെ പ്രീതി വീണ്ടും നളിനിയുടെ അടുത്തെത്തി. ഒപ്പം താമസിക്കാന്‍ നളിനി സമ്മതവുമ നല്‍കി. 

രണ്ട് മുറിയുള്ള വീട്ടിലാണ് നളിനി താമസിക്കുന്നത്. പ്രീതി ആവശ്യപ്പെട്ട സമയത്ത് നളിനിയുടെ മാതാപിതാക്കള്‍ സഹോദരിക്കൊപ്പം ദില്ലിയിലായിരുന്നു. 

കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രീതിയുടെ അമ്മയും  നളിനിയുടെ വീട്ടിലെത്തി താമസമാരംഭിച്ചു. താമസം മാറാന്‍ പ്രീതിയെ സഹായിക്കാനെത്തിയതാകുമെന്നാണ് താന്‍ കരുതിയതെന്ന് നളിനി പറഞ്ഞു. എന്നാല്‍ അവര്‍ പോയില്ല. എന്നാല്‍ ജിമ്മില്‍ പോകാനിറങ്ങിയ തന്നെ പ്രീതിയും അമ്മയും ചേര്‍ന്ന് മര്‍ർദ്ദിച്ചുവെന്നും നളിനി വ്യക്തമാക്കി. 

എന്താണ് പ്രശ്നമെന്ന് താന്‍ പലവട്ടം ചോദിച്ചെങ്കിലും  അവര്‍ അടങ്ങിയില്ല. പ്രീതിയും തന്നെ മര്‍ദ്ദിച്ചു. പ്രിതിയുടെ അമ്മ ഗ്ലാസ്സുകൊണ്ടും ആക്രമിച്ചു. ഇരുവരും തന്‍റെ മേല്‍ വീഴുകയും മര്‍ദ്ദിക്കുയും ചെയ്തുവെന്നും നളിനി കൂട്ടിച്ചേര്‍ത്തു.