മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയായി.


മലയാള സിനിമയിലെ പ്രിയപ്പെട്ട നടി ഭാമ വിവാഹിതയായി. അരുണ്‍ ആണ് വരൻ. കോട്ടയത്ത് സ്വകാര്യ ഹോട്ടലിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹത്തിന് എത്തി. സുരേഷ് ഗോപിയടക്കമുള്ള പ്രമുഖരും വിവാഹ ചടങ്ങിന് എത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ചെന്നിത്തല സ്വദേശിയായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ് അരുണ്‍. ലോഹിതദാസ് സംവിധാനം ചെയ്‍ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ നായികയാകുന്നത്. മലയാളത്തിനു പുറമേ, തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും ഭാമ നായികയായിട്ടുണ്ട്. അമ്പതോളം സിനിമകളില്‍ ഭാമ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഭാമ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്.