Asianet News MalayalamAsianet News Malayalam

കന്നഡയിലൂടെ വീണ്ടും കരുത്ത് കാട്ടാൻ ഭാവന, ഭജ്രംഗി 2 റിലീസ് തിയ്യതി

ഭാവന നായികയാകുന്ന പുതിയ ചിത്രമായ ഭജ്രംഗി 2വിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ച് പോസ്റ്റര്‍ പുറത്തുവിട്ടു.
 

Actress Bhavana new film release date
Author
Kochi, First Published Oct 8, 2021, 7:06 PM IST

മലയാളത്തില്‍ സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളിലുടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് നടി ഭാവന (Bhavana). ഭജ്രംഗി 2 (Bhajrangi 2) എന്ന ചിത്രമാണ് ഭാവനയുടേതായി ഉടൻ റിലീസ് ചെയ്യാനുള്ളത്.  ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ  ഭജ്രംഗി 2  ചിത്രത്തിലെ ഭാവനയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുള്ള പോസ്റ്റര്‍ പുറത്തുവിട്ട് റിലീസ് തിയ്യതിയും അറിയിച്ചിരിക്കുന്നു.


കന്നഡയിലാണ് ഭജ്രംഗി 2 ചിത്രം എത്തുന്നത്.  2013ല്‍ റിലീസ് ചെയ്‍ത ചിത്രമായ ഭജ്രംഗിയുടെ രണ്ടാം ഭാഗമാണ് ഇത്. ശിവ രാജ്‍കുമാറാണ് ചിത്രത്തില്‍ നായകനായി
എത്തുന്നത്.  ഭാവന കരുത്തുറ്റ കഥാപാത്രമായിട്ടുള്ള  ചിത്രം  ഒക്ടോബര്‍ 29ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

ജയണ്ണയാണ് ഭജ്രംഗി 2 ചിത്രം നിര്‍മിക്കുന്നത്.

എ ഹര്‍ഷ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്വാമി ജെ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം  നിര്‍വഹിക്കുന്നത് അരുണ്‍ ജന്യ ആണ്. ശിവ രാജ്‍കുമാറിനും ഭാവനയ്‍ക്കുമൊപ്പം ചിത്രത്തില്‍ ശ്രുതി, സൗരവ് ലോകേഷ്, ശിവ്‍രാജ് കെ ആര്‍ തുടങ്ങിവരും അഭിനയിക്കുന്നു. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ കരുത്തുറ്റ കഥാപാത്രമായിരിക്കും ഭാവനയുടേത് എന്ന് വ്യക്തമായിരുന്നു. എന്തായാലും ഭജ്രംഗി 2 എന്ന ചിത്രം ഭാവനയ്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതുമാണ്.

Follow Us:
Download App:
  • android
  • ios