Asianet News MalayalamAsianet News Malayalam

മമ്മൂക്ക കരയുമ്പോള്‍ എനിക്കും സങ്കടം വരും: ഭാവന

മമ്മൂട്ടി കരയുന്നതു കാണുമ്പോള്‍ കരച്ചില്‍ വരും എന്ന് നടി ഭാവന.

Actress Bhavana reveals that she felt sad when Mammootty is crying in films hrk
Author
First Published Sep 20, 2023, 8:48 PM IST

മമ്മൂട്ടി കരയുന്നത് കാണുമ്പോള്‍ സങ്കടം വരും എന്ന് നടി ഭാവന. അത് അദ്ദേഹത്തിന്റെ ഒരു കഴിവാണ്. ചിലര്‍ കരയുമ്പോള്‍ നമുക്ക് അത് സിനിമയാണ് എന്ന് നമുക്ക് ബോധ്യമുണ്ടാകും. എന്നാല്‍ ചിലരുടെ കരച്ചില്‍ കാണുമ്പോള്‍ സിനിമയാണ് എന്നത് മറന്നുപോകുമെന്നും ഭാവന ബിഹൈൻഡ്‍വുഡ്‍സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

ഭാവനയുടെ വാക്കുകള്‍

എനിക്ക് എന്നെ ജഡ്‍ജ് ചെയ്യാനാകില്ല. ഞാൻ ജീവിതത്തില്‍ കരയുന്നതു പോലെയാകും സിനിമയിലും കരയുക. എനിക്ക് മമ്മൂക്ക കരയുന്ന ഒരു സീൻ കാണുമ്പോള്‍ ഭയങ്കര കരച്ചില്‍ വരും. ചിലര്‍ കരയുമ്പോള്‍ നമുക്ക് പ്രേത്യേകമൊന്നും തോന്നുകയും ചെയ്യില്ല. ചിലര്‍ കരയുമ്പോള്‍ നമുക്കും വിഷമമാകും. ഇനി ഞാൻ കാണുകേയില്ലെന്ന് തീരുമാനിച്ച സിനിമകള്‍ ഉണ്ട്. കാരണം ഭയങ്കര സങ്കടം വരും. അഭിനേതാക്കളുടെ കഴിവാണത്. മമ്മൂക്ക കരയുന്ന ഒരു സിനിമാ രംഗം കാണുമ്പോള്‍ നമുക്ക് സങ്കടമുണ്ടാകുന്നത് അദ്ദേഹത്തിന്റെ വലിയ കഴിവാണ്. അഭിനയമാണെന്നറിയാം, ഞാനും അവരെ പോലെ സിനിമയില്‍ ഉള്ളയാളായതിനാല്‍ കൃത്യമായി എല്ലാം ബോധ്യമുണ്ട്. എന്നിട്ടും വിഷമമുണ്ടാകുമ്പോള്‍ അവരുടെ കഴിവാണ്.

ഭാവന പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് റാണിയാണ്. സംവിധായകൻ ശങ്കര്‍ രാമകൃഷ്‍ൻ ഒരുക്കുന്ന ചിത്രമാണ് റാണി. നിയതി കാദംബിയാണ് കേന്ദ്ര കഥാപാത്രമായി ചിത്രത്തില്‍ വേഷമിടുന്നത്. ഹണി റോസ്, ഉര്‍വശി എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ ഇന്ദ്രൻസ്, ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, ആമി പ്രഭാകരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥയും ശങ്കര്‍ രാമകൃഷ്‍ണൻ എഴുതിയിരിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിനായക് ഗോപാൽ. സംഗീതം മേന മേലത്ത് നിര്‍വഹിക്കുന്നു.

Read More: ഗോസിപ്പുകള്‍ക്കിടെ കുടുംബത്തോടൊപ്പം നവ്യാ നായര്‍, ഫോട്ടോയില്‍ നിറഞ്ഞ് ചിരിച്ച് നടി, ആശ്വാസമായെന്ന് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios