അച്ഛന്‍റെ ഓര്‍മയില്‍ ഭാവന. 

ച്ഛന്റെ ഒൻപതാം ചരമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി ഭാവന. കാലം മുറിവുകളെ ഉണക്കുമെന്ന് പറയുമെന്നാണ് എല്ലാവരും പറയാറുണ്ടെന്നും പക്ഷേ യാഥാർത്ഥ്യം അങ്ങനെ ആകില്ലെന്നും ഭാവന കുറിക്കുന്നു. അച്ഛനൊപ്പമുള്ള ഫോട്ടോകളും ഭാവന ഷെയർ ചെയ്തിട്ടുണ്ട്. 

'കാലം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് പൊതുവെ എല്ലാവരും പറയാറുള്ളത്. എന്നാൽ യാഥാര്‍ത്ഥ്യം അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ജീവിതത്തിലെ ഓരോ നിമിഷവും ഓരോ ദിവസവും എന്റെ സന്തോഷത്തിലും സങ്കടത്തിലും എല്ലാം അച്ഛനെ ഞാൻ മിസ് ചെയ്യുകയാണ്. അച്ഛൻ എന്നും അപ്പോഴും എന്റെ മനസിൽ ഉണ്ടാകും', എന്നാണ് ഭാവന കുറിച്ചത്. ഒപ്പം, 'മുന്നോട്ട് തന്നെ പോകൂ. സ്വർ​ഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിൻവാങ്ങലുകൾ കാണാൻ ആഗ്രഹിക്കുന്നില്ല', എന്നൊരു കാർഡും ഭാവന പങ്കിട്ടിട്ടുണ്ട്. #MissYouAcha #9yrsWithoutYOU എന്നീ ഹാഷ്ടാ​ഗുകളും താരം ഒപ്പം ചേർത്തിട്ടുണ്ട്. 

View post on Instagram

അതേസമയം, ഹണ്ട് എന്ന ചിത്രമാണ് ഭാവനയുടേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ഹൊറര്‍ ത്രില്ലറായി ഒരുങ്ങിയ ചിത്രം ഷാജി കൈലാസ് ആയിരുന്നു സംവിധാനം ചെയ്തത്. ഓ​ഗസ്റ്റ് 23ന് ആയിരുന്നു റിലീസ്. അതിഥി രവി, രൺജി പണിക്കർ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ട് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യ നായർ, സോനു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഹണ്ടിന്‍റെ തിരക്കഥ ഒരുക്കിയത് നിഖിൽ ആനന്ദ് ആണ്. ഗാനങ്ങൾ സന്തോഷ് വർമ്മ, ഹരിനരായണൻ, സംഗീതം കൈലാസ് മേനോനും നിര്‍വഹിച്ചു. ഛായാഗ്രഹണം ജാക്സണ്‍ ജോൺസൺ ആയിരുന്നു.

15 വർഷങ്ങൾ, 26 സിനിമകൾ, ഇപ്പോൾ ത്രീഡി വിസ്മയവും; നിർമ്മാണത്തിൽ മിന്നിക്കയറി ലിസ്റ്റിനും മാജിക് ഫ്രെയിംസും

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..