നാല് യുവസംവിധായകര്‍ അണിനിരക്കുന്ന ആന്തോളജി ചിത്രമാണ് 'മധുരം ജീവാമൃതബിന്ദു'.

ലയാള സിനിമയിലെ യുവത താരനിരകളിൽ ശ്രദ്ധേയമായ മുഖമാണ് ദുർ​ഗ കൃഷ്ണ(durga krishna). അടുത്തിടെ ആയിരുന്നു അർജുൻ രവീന്ദ്രനുമുള്ള(arjun raveendran) വിവാഹം. പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം പലപ്പോഴും താരത്തിന് വിമർശനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിമർശകന്(criticism) ദുർ​ഗ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. 

'മധുരം ജീവാമൃത ബിന്ദു' എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിന്റെ ഫോട്ടോകൾ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. അർജുനും ദുർ​ഗയ്ക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് താഴെയാണ് ഒരാൾ കമന്റുമായി എത്തിയത്. 

'സ്വന്തം പെണ്ണിനെ വേറെ ഒരുത്തൻ ലിപ് ലോക്ക് ചെയ്തു, ഇവന് നാണമില്ലെ', എന്നായിരുന്നു വിമർശകന്റെ കമന്റ്. 'മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ തനിക്ക് നാണമില്ലെ?' എന്നായിരുന്നു ഇതിന് മറുപടിയായി ദുർ​ഗ കുറിച്ചത്. ദുർഗയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. 

നാല് യുവസംവിധായകര്‍ അണിനിരക്കുന്ന ആന്തോളജി ചിത്രമാണ് 'മധുരം ജീവാമൃതബിന്ദു'. 'മണിയറയിലെ അശോകന്‍' ഒരുക്കിയ ഷംസു സൈബ (Shamzu Zayba), 'നിഴല്‍' ഒരുക്കിയ അപ്പു എന്‍ ഭട്ടതിരി (Appu N Bhattathiri), 'അനുഗ്രഹീതന്‍ ആന്‍റണി' ഒരുക്കിയ പ്രിന്‍സ് ജോയ് (Prince Joy), 'മറിയം വന്നു വിളക്കൂതി' ഒരുക്കിയ ജെനിത് കാച്ചപ്പിള്ളി (Jenith Kachappilly) എന്നിവരാണ് ചിത്രത്തിന്‍റെ സംവിധാനം. നാല് ചിത്രങ്ങള്‍ ചേര്‍ന്ന സിനിമാ സമുച്ചയം അവതരിപ്പിക്കുന്നത് സംവിധായകന്‍ സിദ്ദിഖ് ആണ്. 'സന്തോഷം തേടുന്നവര്‍' എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍.