അഭിമുഖത്തില്‍ ജാൻവി കപൂറിന്റെ വെളിപ്പെടുത്തല്‍.

ജാൻവി കപൂര്‍ യുവ ബോളിവുഡ് താരങ്ങളില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ശിഖര്‍ പഹാരിയുമായി കുറേ വര്‍ഷമായി താരം പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശിഖര്‍ പഹാരിയുമായുള്ള ബന്ധത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്. പരസ്‍പരം പിന്തുണയ്‍ക്കുവരാണ് ശിഖര്‍ പഹാരിയും താനും എന്നുമാണ് ജാൻവി കപൂര്‍ വ്യക്തമാക്കിയത്.

പതിനാറ് വയസ് തൊട്ടേ ശിഖര്‍ തന്റെ ജീവിതത്തിലുണ്ട്. എന്റെ സ്വപ്‍നങ്ങള്‍ എപ്പോഴും അവന്റേതുമായിരുന്നുവെന്ന് താൻ കരുതുന്നു. അവന്റെ സ്വപ്‍നങ്ങള്‍ എപ്പോഴും എന്റേതുമായിരുന്നു. തങ്ങള്‍ പരസ്‍പരം പിന്തുണയ്‍ക്കുന്നവരാണ് എന്നും താരം വ്യക്തമാക്കുന്നു.

ജാൻവി കപൂര്‍ നായികയായി ഒടുവില്‍ ബോളിവുഡില്‍ പ്രദര്‍ശനത്തിനെത്തിയത് ബാവലാണ്. വരുണ്‍ ധവാനായിരുന്നു ജാൻവി കപൂര്‍ ചിത്രത്തില്‍ നായകനായി വേഷമിട്ടത്. ജാൻവിയു‍ടെ ബാവല്‍ ഒരു പ്രണയ കഥയായിരുന്നു പ്രമേയമാക്കിയത്. സംവിധാനം നിര്‍വഹിച്ചത് നിതീഷ് തിവാരിയുമായിരുന്നു. സാജിത് നദിയാദ്‍വാലയാണ് നിര്‍മാണം. വരുണ്‍ ധവാനു ജാൻവി കപൂറിനുമൊപ്പം ചിത്രത്തില്‍ അനുജ്‍മാൻ സക്സേന, പ്രതീക്, വ്യാസ്, നിഖില്‍ ചൗള, മുകേഷ് തിവാരി തുടങ്ങി ഒട്ടേറെ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി. ഛായാഗ്രാഹണം മിതേഷ് നിര്‍വഹിച്ചപ്പോള്‍ ബവാലിന്റെ സംഗീതം മിതൂണ്‍ ആണ്.

മലയാളിയായ മാത്തുക്കുട്ടി സേവ്യറിന്റെ സംവിധാനത്തിലുള്ള മിലിയിലും ജാൻവി നായികയായിരുന്നു. മലയാളത്തിലെ ഹിറ്റായ ഹെലൻ സിനിമയുടെ ബോളിവുഡ് റീമേക്കായിരുന്നു ഹെലെൻ. ഛായാഗ്രാഹണം നിര്‍വഹിച്ചത് സുനില്‍ കാര്‍ത്തികേയനായിരുന്നു. സംഗീതം എ ആര്‍ റഹ്‍മാനായിരുന്നു. നിര്‍മാണം ബോണി കപൂറായിരുന്നു. ജാൻവി കപൂറിനും സണ്ണി കൗശലിനുമൊപ്പം ചിത്രത്തില്‍ സീമാ, ഹസ്‍ലീൻ കൗര്‍, രാജേഷ് ജെയ്‍സ്, വിക്രം കൊഛാര്‍, അനുരാഗ് അറോറ, സഞ്‍ജയ് സൂരി, ജോഗിന്ദര്‍ ഗോയത് എന്നിവരും കഥാപാത്രങ്ങളായിരുന്നു. മോശമല്ലാത്ത അഭിപ്രായങ്ങളും ധവാന്റെ ബവാലിനുണ്ടായിരുന്നു.

Read More: ആവേശം വീണു, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷനു മുന്നില്‍ ഓപ്പണിംഗില്‍ ആ രണ്ട് ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക