ഒരിക്കൽ വിക്രാന്തിനെ പാറ്റയെന്ന് വിളിച്ച് കളിയാക്കിയ ആളാണ് കങ്കണ.
ഒരു കാലത്ത് ഹിറ്റ്-കച്ചവട സിനിമകളുടെ കോട്ടയായിരുന്നു ബോളിവുഡ്. എന്നാൽ കൊവിഡിന് ശേഷം അത്ര ഹിറ്റുകളോ പ്രതീക്ഷിച്ചത്ര വളർച്ചയോ ബി ടൗണിന് ലഭിച്ചിട്ടില്ല. സൂപ്പർ താരങ്ങളുടെ സിനിമകളടക്കം പരാജയം നേരിട്ടിരുന്നു. 2023ൽ നിരവധി സിനിമകൾ ഹിന്ദിയിൽ റിലീസ് ചെയ്തെങ്കിലും അവയിൽ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമാണ് വിജയിച്ചത്. അക്കൂട്ടത്തിൽ പ്രധാനിയാണ് ട്വൽത്ത് ഫെയിൽ എന്ന സിനിമ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് ഭൂരിഭാഗം പേരും ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് നടി കങ്കണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
നടൻ വിക്രാന്ത് മാസി അതിശയിപ്പിക്കുന്ന പ്രകടനമാണ് ട്വൽത്ത് ഫെയിലിൽ നടത്തിയതെന്ന് കങ്കണ കുറിക്കുന്നു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രശംസ. ഇര്‍ഫാന്‍ ഖാന്‍ അവശേഷിപ്പിച്ച ശൂന്യത ഒരുപക്ഷേ വിക്രാന്ത് നികത്തിയേക്കാമെന്നും നടന്റെ കഴിവിന് അഭിവാദ്യങ്ങളെന്നും കങ്കണ കുറിക്കുന്നു.

സ്കൂളിൽ ഹിന്ദി മീഡിയത്തിൽ പഠിച്ച ആളാണ് ഞാനും. റിസർവേഷനുകൾ ഒന്നുമില്ലാതെ എൻട്രി ടെസ്റ്റുകളിൽ പങ്കെടുക്കുമായിരുന്നുവെന്നും കങ്കണ കുറിക്കുന്നു. സിനിമ കണ്ട് ഒത്തിരി കരഞ്ഞെന്നും കങ്കണ പറയുന്നു. അതേസമയം, ഒരിക്കൽ വിക്രാന്തിനെ പാറ്റയെന്ന് വിളിച്ച് കളിയാക്കിയ ആളാണ് കങ്കണ. ഈ അവസരത്തിൽ ആ പോസ്റ്റും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പൊക്കി എടുത്തിട്ടുണ്ട്.
മരുഭൂമിയുടെ സംഗീതവുമായി 'മദ്രാസിലെ മൊസാര്‍ട്'; എആര്‍ റഹ്‌മാന് സർപ്രൈസ് ഒരുക്കി 'ആടുജീവിതം' ടീം
രണ്ട് വർഷം മുൻപ് വിക്രാന്ത് നടി യാമി ഗൗതമിന്റെ പോസ്റ്റിന് ഒരു കമന്റ് ഇട്ടിരുന്നു. വിവാഹ വേഷത്തിലുള്ള യാമിയെ കാണാൻ രാധേ മായേപ്പോലെ ഉണ്ടെന്നായിരുന്നു നടന്റെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട കങ്കണ പാറ്റ എവിടെ നിന്ന് വന്നെന്നും ചെരുപ്പ് കൊണ്ടുവരൂ എന്നുമായിരുന്നു കമന്റ് ചെയ്തത്.
