രണ്‍വീര്‍ സിംഗ് നായകനായ ചിത്രം '83'നെ പ്രശംസിച്ച് കത്രീന കൈഫ്. 

രണ്‍വീര്‍ സിംഗ് (Ranveer Singh)നായകനായ ചിത്രം '83' അടുത്തിടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറഞ്ഞത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപ്പോഴിതാ രണ്‍വീര്‍ സിംഗ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി കത്രീന കൈഫ് (Katrina Kaif).

Add Asianetnews as a Preferred SourcegooglePreferred

ഇഷ്‍ടം, ഇഷ്‍ടം മാത്രം, സിനിമ എനിക്ക് ഇഷ്‍ടപ്പെട്ടു. അക്കാലത്തേയ്‍ക്ക് ഞങ്ങളെ കൊണ്ടുപോകുകയാണ് ചിത്രം എന്ന് തോന്നി. നായകൻ രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ നടത്തിയ പ്രകടനത്തെയും കത്രീന കൈഫ് അഭിനന്ദിക്കുന്നു. ഓരോ തവണയും ആശ്ചര്യപ്പെടുത്തുകയാണ് എന്നാണ് സംവിധായകൻ കബീര്‍ ഖാനെ കുറിച്ച് കത്രീന കൈഫ് എഴുതിയത്.

റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്, നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. നിതിൻ ബെയ്‍ദ് ആണ് '83'ന്റെ ചിത്രസംയോജനം നിര്‍വഹിച്ചത്.

അസീം മിശ്ര ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തിയത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിട്ടാണ് '83' എത്തിയത്.