വിക്കി കൗശലിന്റെയും കത്രീനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന് അഭ്യൂഹം.

ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ രാജ്യത്താകെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിക്കി കൗശല്‍. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം നേടിയ വിക്കി കൗശലും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി കത്രീന കൈഫും പ്രണയത്തിലാണ് എന്ന് നേരത്തെ സിനിമാ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചുള്ള ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ലളിതമായി കഴിഞ്ഞുവെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അടുത്ത കാലത്തായി വിക്കി കൗശലും കത്രീന കൈഫും ഒന്നിച്ചാണ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാറുള്ളത്. ഷെര്‍ഷയുടെ സ്‍ക്രീനിംഗിന് ഇരുവരും ഒന്നിച്ച് എത്തിയത് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

സര്‍ദ്ദാര്‍ ഉദ്ധം സിംഗ് എന്ന സിനിമയാണ് വിക്കി കൗശലിന്റേതായി ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ളത്.

വിക്കി കൗശലും കത്രീന കൈഫും പ്രണയത്തിലാണെന്ന് നടൻ ഹര്‍ഷ വര്‍ദ്ധൻ കപൂര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.