Vaashi movie: ടൊവിനോയുടെ നായികയായി കീർത്തി സുരേഷ്; 'വാശി'യിൽ ജോയിൻ ചെയ്ത് താരങ്ങൾ
അണ്ണാത്തെയാണ് കീർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

ടൊവിനൊ തോമസിനെ (Tovino) നായകനാക്കി വിഷ്‍ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാശി (Vaashi). കീര്‍ത്തി സുരേഷാണ് (Keerthy Suresh) ചിത്രത്തിലെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ഇരുവരും ചിത്രത്തിൽ ജോയിൻ ചെയ്തുവെന്ന് അറിയിക്കുകയാണ് ടൊവിനോ.
കീർത്തി സുരേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.'വാശിയുടെ സെറ്റിൽ ഞങ്ങൾ ജോയിൻ ചെയ്തു', എന്ന കുറിപ്പും ടൊവിനോ പങ്കുവച്ചിട്ടുണ്ട്. രേവതി കലാമന്ദിർ ആണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛൻ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ് വാശിയിലൂടെ. ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണൻ ആണ്.
വിനായക് ശശികുമാര്‍ ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമാണവും നിര്‍വഹിക്കുന്നു. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വാശി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അണ്ണാത്തെയാണ് കീർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. രജനികാന്താണ് നായകൻ. ബോസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയാണ് ടൊവിനോയുടേതായി റിലീസ് കാത്തിരിക്കുന്ന സിനിമ.