ഭീഷ്മപർവ്വം, മേപ്പടിയാൻ എന്നീ ചിത്രങ്ങളാണ് ലെനയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. 

ലയാളികളുടെ പ്രിയതാരമാണ് ലെന(Lenaa). നടിയായും സഹനടിയായും മലയാള സിനിമയിൽ തിളങ്ങിയ താരം ഇതിനോടകം നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീ‍ഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തൊരു പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. 

മമ്മൂട്ടി ക്യാമറയിൽ പകർത്തിയ ഫോട്ടോയാണ് ലെന പങ്കുവച്ചിരിക്കുന്നത്. ഭീഷ്മപർവ്വത്തിന്റെ പ്രമോഷനിടെയാണ് മമ്മൂട്ടി ചിത്രം പകർത്തിയത്. ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രാന്തിയോടെ നിന്നിട്ടില്ലെന്നും ഈ ഫോട്ടോ താൻ നിധിയായി കരുതുന്നുവെന്നും ലെന കുറിക്കുന്നു. നേരത്തെയും നിരവധി താരങ്ങൾ മമ്മൂട്ടിയുടെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മഞ്ജുവാര്യർ, ശ്വേത മേനോൻ, തുടങ്ങി നിരവധി പേർ നടന്റെ ക്യാമറക്ക് മുന്നിൽ പോസ് ചെയ്തിട്ടുണ്ട്. 

അതേസമയം, ഭീഷ്മപർവ്വം, മേപ്പടിയാൻ എന്നീ ചിത്രങ്ങളാണ് ലെനയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ആടുജീവിതം, വനിത, ആര്‍ട്ടിക്കിള്‍ 21 തുടങ്ങി ഒട്ടേറെ സിനിമകളില്‍ ലെന പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലെനയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ റഹിം ഖാദർ സംവിധാനം ചെയ്യുന്ന'വനിത'. ആടുജീവിതത്തിൽ നായകനായി എത്തുന്നത് പൃഥ്വിരാജാണ്. 

View post on Instagram

മാർച്ച് മൂന്നിന് ആയിരുന്നു ഭീഷ്മപർവ്വം റിലീസ് ചെയ്തത്. റിലീസ് ദിനം മുതൽ മികച്ച ബോക്സ് ഓഫീസ് കള​ക്ഷനാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം 50 കോടി ക്ലബിലെത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷളായിരുന്നു. ആ പ്രതീക്ഷകള്‍ എല്ലാം ശരിവയ്‍ക്കുന്ന തരത്തിലായിരുന്നു 'ഭീഷ്‍മപര്‍വ്വം'ത്തിന്റെ ബോക്സ് ഓഫീസിലെ പ്രകടനം. സമീപകാലത്ത് മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ സ്വീകാര്യതയുമാണ് ഇത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Read Also: Lena Change Name : പേരിൽ മാറ്റം വരുത്തി നടി ലെന; ഭാ​ഗ്യം ആശംസിക്കൂവെന്ന് താരം

മുഖ്യധാരാ സിനിമയില്‍ പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയ ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷമാണ് മമ്മൂട്ടിയും അമല്‍ നീരദും വീണ്ടും ഒന്നിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ബിലാല്‍ ആണ് ഇരുവരും ചെയ്യാനിരുന്ന ചിത്രം. എന്നാല്‍ വലിയ കാന്‍വാസും നിരവധി ഔട്ട്ഡോര്‍ സീക്വന്‍സുകളുമൊക്കെയുള്ള ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അസാധ്യമായതിനാല്‍ ആ ഇടവേളയില്‍ താരതമ്യേന ഒരു ചെറിയ ചിത്രം ചെയ്യുകയായിരുന്നു.