അര്‍ബുദബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ അമ്മയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ കെ. ലളിത അന്തരിച്ചു. 85 വയസായിരുന്നു. പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും.
"അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം SUT ഹോസ്പിറ്റലിൽ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ്.അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ ,22 ദിവസമേ കിട്ടിയൊള്ളു", എന്നാണ് അമ്മയുടെ മരണ വിവരം പങ്കുവച്ച് മാലാ പാര്‍വതി കുറിച്ചത്.
ആറ് പതിറ്റാണ്ടോളം ഗൈനക്കോളജി രംഗത്ത് പ്രവര്‍ത്തിച്ച ഡോ കെ ലളിത ഒരു ലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. വയലാര്‍ രാമവര്‍മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി വി ത്രിവിക്രമനാണ് ഭര്‍ത്താവ്. നടി മാലാ പാര്‍വതി,ലക്ഷ്മി എന്നിവര്‍ മക്കളാണ്.
'അറിയിപ്പു'മായി ചാക്കോച്ചൻ ലൊക്കാർണോ മേളയിൽ
കഴിഞ്ഞ മാസമാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'അറിയിപ്പ്' ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുത്ത വാർത്തകൾ പുറത്തുവന്നത്. മേളയിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും അറിയിപ്പിനുണ്ട്. ഇന്നാണ് മേളയിൽ ചിത്രം പ്രദർശിപ്പിക്കുക. ഇതിന് മുന്നോടിയായി സ്വിറ്റ്സർലൻഡിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ.
'രാമറാവു ഓണ്‍ ഡ്യൂട്ടി'യുടെ നിര്‍മാതാവിന്റെ സിനിമയില്‍ പ്രതിഫലമില്ലാതെ അഭിനയിക്കാന്‍ രവി തേജ
'സ്വിറ്റ്‌സർലൻഡിലെ 75-ാമത് ലൊക്കാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി ഞാൻ ഇവിടെയെത്തി. ദേവദൂതർ പാട്ടിനോടുള്ള സ്നേഹം തുടരെ.. ഞാൻ ഇവിടെ സ്വിറ്റ്‌സർലൻഡിലെ 75-ാമത് ലോകാർണോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഉണ്ട്. ഞങ്ങളുടെ 'അറിയിപ്പ്' എന്ന സിനിമ ഇന്ന് മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. 25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഒരു ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത് ആദ്യത്തെ അനുഭവമായിരിക്കും. അത് ലൊക്കാർണോയിൽ നിന്ന് ആരംഭിക്കാം, ഇതൊരു വലിയ അനുഗ്രഹവും ബഹുമതിയുമാണ്', എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്.
ലൊക്കാര്‍ണോ ചലച്ചിത്ര മേളയിലെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് അറിയിപ്പ് മത്സരിക്കുക. ഉദയ പിക്ചേഴ്സിന്‍റെ 75-ാം വാര്‍ഷികത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയതിലെ സന്തോഷം കുഞ്ചാക്കോ ബോബന്‍ നേരത്തെ പങ്കുവച്ചിരുന്നു.
