'ലിയോ'യിൽ അക്കാര്യത്തിൽ സങ്കടം തോന്നി, ഇനിയും ആക്ഷൻ ചെയ്യും: മഡോണ പറയുന്നു
വിജയിയുടെ ഇരട്ട സഹോദരി ആയിട്ടാണ് മഡോണ ലിയോയില്‍ അഭിനയിച്ചത്.

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നിടയാണ് മഡോണ സെബാസ്റ്റ്യൻ. തമിഴ് ഉൾപ്പടെയുള്ള ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച മഡോണ ഏറ്റവും ഒടുവിൽ അഭിനയിച്ചത് ലിയോ എന്ന ചിത്രത്തിലാണ്. ഏവരും ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിൽ വിജയിയുടെ ഇരട്ട സഹോദരി ആയിട്ടാണ് മഡോണ അഭിനയിച്ചത്. 'എൽസ' എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ലിയോയെ കുറിച്ച് മഡോണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
വിജയിയുമായി കുറച്ചു കൂടി ഫൈറ്റ് സീൻസ് ഉണ്ടായിരുന്നു എന്നും എഡിറ്റ് ചെയ്തപ്പോൾ അവ കട്ടായെന്നും മഡോണ പറയുന്നു. വിജയിയ്ക്കൊപ്പം പറ്റുന്ന രീതിയിൽ ഡാൻസൊക്കെ ചെയ്തിട്ടുണ്ടെന്നും മഡോണ പറയുന്നു. ബിഹൈൻഡ് വുഡിസിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.
"ലിയോയിൽ വിജയ് സാറിന്റെ സഹോദരി ആയിരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ട്വിൻ സിസ്റ്ററാണെന്ന് പറഞ്ഞിരുന്നില്ല. വെറുമൊരു പാവം സഹോദരി ആകാതെ എന്തെങ്കിലും ചെയ്യാനുണ്ടാകണെ എന്ന് ഞാൻ റിക്വസ്റ്റ് ചെയ്തിരുന്നു. ഒരു സിനിമ ചെയ്യുമ്പോൾ എന്തെങ്കിലും ഒന്ന് കോൺട്രിബ്യൂട്ട് ചെയ്യാൻ ഉണ്ടാകണം. അതെന്റെ ആഗ്രഹമാണ്. വിജയ് സാറുമായി കുറച്ചു കൂടി സീൻസ് ഉണ്ടായിരുന്നു. നല്ലൊരു ഫൈറ്റ് സ്വീക്വൻസ് ഉണ്ടായിരുന്നു. കണ്ടേണ്ടിരിക്കാൻ ഭയങ്കര രസമുണ്ടായിരുന്നു. എനിക്കിതൊക്കെ പുതിയതാണല്ലോ. അപ്പോൾ നമ്മളത് ചെയ്യുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നു. കാണാനും നല്ല ഭംഗി ആയിരുന്നു. അതുപക്ഷേ കട്ടായി. ചെറിയ സങ്കടം തോന്നി", എന്ന് മഡോണ പറയുന്നു.
ലിയോയിലെ ഡാൻസിനെ പറ്റിയും മഡോണ സംസാരിക്കുന്നു. "സ്റ്റെപ്പൊക്കെ പറഞ്ഞു തരുമ്പോൾ സാറിന്റെ കൂടെയാണ് കളിക്കുന്നത് എന്നൊക്കെ അവർ പറഞ്ഞിരുന്നു. ഞാൻ പറഞ്ഞു പറഞ്ഞ് പേടിപ്പിക്കല്ലെന്ന്. പറ്റുന്നത് പോലെ ചെയ്യുക എന്ന് മാത്രമെ ആലോചിച്ചുള്ളൂ. ടെൻഷൻ അടിച്ച് കഴിഞ്ഞാലും ശരിയാവില്ല. എന്നെക്കൊണ്ട് പറ്റുന്നത് ചെയ്തിട്ടുണ്ട്", എന്ന് താരം പറയുന്നു.
'അമറും ലിയോ'യും തമ്മിലുള്ള ബന്ധമെന്ത് ? ഫ്ലാഷ് ബാക്ക് വ്യാജം ! കൺഫ്യൂഷനടിച്ച് ആരാധകർ
ഇനിയും സിനിമകളിൽ ഫൈറ്റ് ചെയ്യുമോന്ന ചോദ്യത്തിന്, "ആദ്യമായാണ് ഒരു സിനിമയിൽ ഫൈറ്റ് ചെയ്യുന്നത്. അതുകണ്ട് ഒരുപാട് പേര് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. സത്യമായിട്ടും ഇത്രയും പേരുടെ അഭിനന്ദനം ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഇനി ആക്ഷൻ സിനിമകൾ വന്നാൽ ചെയ്യും. അക്ഷൻ ചെയ്യാൻ ഭയങ്കര രസമാണ്. എന്നുവച്ചാൽ എളുപ്പമെന്നുമല്ല. നല്ല ത്രില്ലിംഗ് ആണ്. കുറച്ചു കൂടി ട്രെയിനിംഗ് ലഭിച്ചിട്ട് ഫൈറ്റ് ചെയ്യണമെന്നുണ്ട്. സമയമെടുത്ത് പഠിച്ച് ചെയ്യണം", എന്നാണ് മഡോണ പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..