ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
അൻപതോളം വർഷങ്ങൾ പിന്നിട്ട് മലയാളത്തിന്റെ സ്വകാര്യം അഹങ്കാരമായി വിഹരിക്കുകയാണ് നടൻ മമ്മൂട്ടി. കാലങ്ങളായുള്ള അദ്ദേഹത്തിന്റെ കരിയറിൽ കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. കളക്ടർ, പൊലീസ്, വക്കീൽ തുടങ്ങിയ വേഷങ്ങളിലെല്ലാം മമ്മൂട്ടി നടത്തിയ പ്രകടനങ്ങളും ഡയലോഗ് ഡെലിവറിയുമെല്ലാം ഇന്നും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നവയാണ്. യഥാർത്ഥത്തിൽ മമ്മൂട്ടി ഒരു വക്കീൽ ആണെന്നത് എല്ലാവർക്കും അറിയാവുന്നതാണ്.
അഭിഭാഷക കുപ്പായം കയ്യിൽ കിട്ടിയ ശേഷം ആയിരുന്നു അഭിനയത്തോടും ആവേശം മൂലം മമ്മൂട്ടി സിനിമയിൽ എത്തിയതും ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നതും. ഇപ്പോഴിതാ സിനിമയിൽ അല്ലായിരുന്നുവെങ്കിൽ മമ്മൂട്ടി ആരാകുമായിരുന്നു എന്ന ചോദ്യത്തിന് നടി മല്ലിക സുകുമാരൻ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്.
ഒരു യുട്യൂബ് ചാനലിന് നൽകിയ സ്പെഷ്യൽ പ്രോഗ്രാമിൽ ആയിരുന്നു മല്ലികയുടെ തുറന്നു പറച്ചിൽ. നടൻ ആയിരുന്നില്ലെങ്കിൽ മമ്മൂട്ടി ഇപ്പോൾ എന്താകുമായിരുന്നു എന്ന ചോദ്യത്തിന്, 'മമ്മൂക്ക ഇപ്പോൾ സുപ്രീം കോടതി ജസ്റ്റിസ് ആയിരുന്നേനെ. മഞ്ചേരിയിൽ തുടങ്ങിയെങ്കിലും ആള് ചില്ലറപ്പെട്ട വക്കീലൊന്നും ആയിരുന്നില്ല കേട്ടോ. മമ്മൂട്ടിയെ പേടി ഉള്ളവരൊക്കെ ഉണ്ട്. ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ. അയാളോടുള്ള വിരോധം കൊണ്ടല്ല. കറക്ടായ രീതിയിൽ വാദിക്കും. തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കും. ശിക്ഷയും കിട്ടും', എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്.
'ഇതാണോ കലാലയ രാഷ്ട്രീയം, ഇതിനാണോ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ'; ആഞ്ഞടിച്ച് മഞ്ജു സുനിച്ചന്‍
അതേസമയം, ഭ്രമയുഗം എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ടർബോ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ പൂർത്തി ആയിരുന്നു. പെരുന്നാൾ റിലീസ് ആയി ടർബോ തിയറ്ററിൽ എത്തുമെന്നാണ് അനൗദ്യോഗിക വിവരം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു സിനിമ.
