സെപ്റ്റംബറിൽ വെള്ളരി പട്ടണം തിയറ്ററുകളിൽ എത്തും.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ മഞ്ജു വാര്യര്‍ ചിത്രമാണ് 'വെള്ളരി പട്ടണം'. സൗബിനും പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാര്‍ ആണ്. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന കൗതുകം നിറഞ്ഞ പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്നിതാ സ്വാതന്ത്ര്യദിന സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഇന്ദിരാ ഗാന്ധിയുടെ ലുക്കിലുള്ള മഞ്ജുവാര്യരെ പോസ്റ്ററിൽ കാണാനാകും. ചർക്കയിൽ നൂൽനൂറ്റിരിക്കുന്ന സൗബിനെയും പോസ്റ്ററിൽ ദൃശ്യമാണ്. 'രാഷ്ട്രിയം പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വർഷം' എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബറിൽ വെള്ളരി പട്ടണം തിയറ്ററുകളിൽ എത്തും.
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് വെള്ളരി പട്ടണം. മാധ്യമ പ്രവര്‍ത്തകനായ ശരത് കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, മാല പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
അലക്‌സ് ജെ പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍ ഭട്ടതിരി. മധു വാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് ബി നായരും കെ ജി രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട് പിആര്‍ഒ എഎസ് ദിനേശ്.
ജിബു ജേക്കബ് - സുരേഷ് ഗോപി കൂട്ടുകെട്ടിലെ 'മേ ഹൂം മൂസ യിലെ ഗാനം പുറത്തുവിട്ടു
അതേസമയം, 'ഇലവീഴാ പൂഞ്ചിറ'യാണ് സൗബിന്‍റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ജൂലൈ 15ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം നിരൂപക പ്രേക്ഷക പ്രശംസങ്ങള്‍ ഒരുപോലെ നേടിയിരുന്നു. ഷാഹി കബീര്‍ ആണ് സംവിധായകന്‍. സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അജിത് ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍. ഈ ചിത്രത്തിനായി കാപ്പ എന്ന ഷാജി കൈലാസ് ചിത്രത്തില്‍ നിന്നും നടി പിന്മാറിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പൃഥ്വിരാജ് ആണ് കാപ്പയിലെ നായകന്‍.
