'തോൽവി എഫ്‍സി'യില്‍ മീനാക്ഷിയും വേഷമിടുന്നു.
നടി മീനാക്ഷി രവീന്ദ്രൻ ടിവിയിലൂടെയും സിനിമയിലൂടെയും ശ്രദ്ധയാകര്‍ഷിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഒരു താരമാണ്. നായികാനായകനിലൂടെ അരങ്ങേറി തട്ടീ മുട്ടീം സീരിയലിലൂടെയും ഉടൻ പണം പരിപാടിയിലെ അവതാരകയായും മീനാക്ഷി രവീന്ദ്രൻ ഇഷ്‍ട താരമായി. തട്ടുംപുറത്ത് അച്യുതൻ, മാലിക്, ഹൃദയം സിനിമകളിലും വേഷമിട്ടുണ്ട് മീനാക്ഷി രവീന്ദ്രൻ. 'തോൽവി എഫ്‍സി' എന്ന പുതിയ സിനിമയുടെ പ്രചരണത്തിനായി മീനാക്ഷി രവീന്ദ്രൻ പങ്കുവെച്ച ജീവിത കഥ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
'തോൽവി എഫ്‍സി'യില്‍ മീനാക്ഷി മറിയമെന്ന കഥാപാത്രമായി എത്തുന്നുണ്ട്. ജീവീതത്തില്‍ നേരിട്ട ഒരു തോല്‍വിയാണ് തന്നെ ഇന്നത്തെ നിലയില്‍ എത്താൻ സഹായിച്ചത് എന്ന് പറയുകയാണ് മീനാക്ഷി രവീന്ദ്രൻ. മഴവിൽ മനോരമയിലെ നായികാനായകനിലൂടെയായിരുന്നു തുടക്കം. ആദ്യ പെര്‍ഫോമൻസ് എന്റേതായിരുന്നു. തോൽവി പെർഫോമൻസായിരുന്നു. സംഭവം കൈയ്യീന്നു പോയി എന്ന് തനിക്ക് മനസ്സിലായിരുന്നു. ജഡ്‍ജസിന്‍റെ കമന്‍റ്സും അങ്ങനെ തന്നെയായിരുന്നുവെന്നും വീഡിയോ പുറത്തുവിട്ടപ്പോള്‍ പ്രേക്ഷകരുടെ അഭിപ്രായവും അത്ര നല്ലതായിരുന്നില്ല എന്നും മീനാക്ഷി രവീന്ദ്രൻ ഓര്‍ക്കുന്നു.
അതിനുശേഷം ഞാൻ തീരുമാനമെടുത്തു. ഇനി ഞാൻ പ്രേക്ഷകരിലേക്ക് കൊടുക്കേണ്ടത് തന്‍റെ ബെസ്റ്റായിരിക്കണം എന്ന്. ജഡ്‍ജസിനെ കൊണ്ട് നല്ലത് എന്ന് പറയിക്കണമെന്ന് വാശിയായിരുന്നു. അതിനായി ഹാര്‍ഡ് വര്‍ക്ക് ചെയ്‍തു. എന്‍റെ ടാലന്റ് ഡവലപ് ചെയ്യാൻ താൻ കുറെ പരിശ്രമിച്ചു. പിന്നീട് എനിക്ക് ആ ഷോയില്‍ തന്നെ വലിയ സ്വീകാര്യത ലഭിക്കുകയുണ്ടായി. പലരും നായികാനായകനിലൂടെയാണ് എന്നെ ഓർത്തിരിക്കുന്നത്. ആദ്യം ബെസ്റ്റായിരുന്നെങ്കിൽ ഞാൻ ചിലപ്പോള്‍ തന്‍റെ ടാലന്‍റ് ഇംപ്രൂവ് ചെയ്യാൻ ശ്രമിക്കില്ലായിരുന്നു. എന്തായാലും വിജയത്തിന്‍റെ ചവിട്ടുപടി തോൽവിയെന്ന് പറയുന്നത് ശരിയാണെന്നേ. നിങ്ങള്‍ക്കും ജീവിതത്തിൽ അങ്ങനെ ഒരു തോൽവി സംഭവിച്ചിട്ടുണ്ടെങ്കിൽ ഞങ്ങളോട് ഷെയര്‍ ചെയ്യാം. #TholviFC എന്നെഴുതി നിങ്ങളുടെ ആ കഥ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവയ്‍ക്ക് ഒരു സര്‍പ്രൈസ് ഗിഫ്റ്റുണ്ടാകുമെന്നും താരം വ്യക്തമാക്കുന്നു.
സംവിധാനം ജോര്‍ജ് കോരയാണ്. 'തോൽവി എഫ്.സി' എന്ന പുതിയ ചിത്രത്തില്‍ പ്രധാന വേഷമായ കുരുവിളയായി ജോണി ആന്‍റണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോർജ്ജ് കോരയുമാണ് എത്തുന്നത്. ഛായാഗ്രാഹണം ശ്യാമപ്രകാശ് എം എസ്. ‘തിരികെ’ എന്ന വേറിട്ട ചിത്രത്തിന് ശേഷം എബ്രഹാം ജോസഫ് നേഷൻ വൈഡ് പിക്‌ചേഴ്‌സിൻറെ ബാനറിൽ ‘തോൽവി എഫ്‌സി’യുടെ നിർമിക്കുമ്പോള്‍ ഡിജോ കുര്യൻ, പോൾ കറുകപ്പിള്ളിൽ, റോണി ലാൽ ജെയിംസ്, മനു മറ്റമന, ജോസഫ് ചാക്കോ, ബിനോയ് മന്നത്താനിൽ എന്നിവരാണ് സഹ നിർമാതാക്കൾ.
Read More: 'എന്നെ കൊല്ലാതിരുന്നതില്‍ സന്തോഷം', ലിയോ സംവിധായകനോട് തൃഷ, സൂചനകള്‍ കണ്ടെത്തി ആരാധകര്‍
