ബാലതാരമായി പ്രിയങ്കരിയായ മീനാക്ഷി പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മലയാളത്തിന്റെ പ്രിയപ്പെട്ട ബാലതാരങ്ങളില്‍ ഒരാളാണ് മീനാക്ഷി (Meenakshi). അടുത്തിടെ മീനാക്ഷി തന്റെ ജന്മദിനം ആഘോഷമാക്കിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ ജന്മദിനത്തില്‍ എടുത്ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. ഇപോഴിതാ മനോഹരമായ മറ്റൊരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മീനാക്ഷി.

View post on Instagram

ഇൻസ്റ്റാഗ്രാമില്‍ തന്നെയാണ് പുതിയ ഫോട്ടോയും മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. ഐ ലവ് യു എന്നാണ് മീനാക്ഷി ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് മീനാക്ഷിയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. അരുണ്‍ കുമാര്‍ അരവിന്ദ് ചിത്രമായ വണ്‍ ബൈ ടുവിലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലെത്തുന്നത്.

ചുരുങ്ങിയ കാലത്തില്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ മീനാക്ഷിക്ക് കഴിഞ്ഞു.

പ്രിയദര്‍ശന്റെ മോഹൻലാല്‍ ചിത്രമായ ഒപ്പത്തില്‍ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്. ഒപ്പം എന്ന പ്രിയദര്‍ശൻ ചിത്രത്തില്‍ മോഹൻലാലും മീനാക്ഷിയും ഒന്നിച്ചുള്ള രംഗങ്ങള്‍ എല്ലാവരുടെയും ഹൃദയം തൊട്ടിരുന്നു. മോഹൻലാല്, ക്വീൻ, അലമാര, മറുപടി, ഒരു മുത്തശ്ശി ഗഥ, ജമ്‍ന പ്യാരി തുടങ്ങിയവയിലും വേഷമിട്ട മീനാക്ഷി വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. മലയാളത്തില്‍ തിരക്കുള്ള ബാലനടിമാരില്‍ ഒരാളായി മാറിയ മീനാക്ഷി കന്നഡയില്‍ കവചയിലും വേഷമിട്ടു.