Asianet News MalayalamAsianet News Malayalam

നടി മിയ ജോര്‍ജിന്‍റെ മനസമ്മതം കഴിഞ്ഞു; വീഡിയോ

കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. സെപ്റ്റംബറിലാണ് വിവാഹം. 

actress miya george betrothal video
Author
Thiruvananthapuram, First Published Aug 24, 2020, 8:10 PM IST

നടി മിയ ജോര്‍ജിന്‍റെ മനസമ്മതം കഴിഞ്ഞു. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മത ചടങ്ങില്‍ പങ്കെടുത്തത്. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. സെപ്റ്റംബറിലാണ് വിവാഹം. 

ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ മിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഷിമ്മറി ലെഹങ്കയാണ് മിയയുടെ വേഷം. ലേബല്‍ എം സിഗ്നേച്ചര്‍ വെഡ്ഡിംഗ്‍സ് ആണ് മിയയുടെ വസ്ത്രങ്ങളും ചടങ്ങിന്‍റെ വീഡിയോയും കേക്കുമെല്ലാം ഒരുക്കിയത്. ചലച്ചിത്ര ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്‍റെ നേതൃത്വത്തിലുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസ് ആണ് മാജിക് മോഷന്‍ മീഡിയയുമായി ചേര്‍ന്ന് വീഡിയോ തയ്യാറാക്കിയത്. 

പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ ചെറു കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios